രാജ്യത്തെ 12000 ൽ പരം കുട്ടികളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്തവരാണ് പതിനഞ്ചാമത് നാഷണൽ ടാലൻറ് കോൺടക്സ്റ്റിൽ പങ്കെടുത്ത് കണക്കിലെ മാന്ത്രിക ചെപ്പ് തുറന്നത്.
തലച്ചോറൂം കൈവിരലുകളും ഉപയോഗിച്ച് കണക്കിൽ ഇന്ദ്രജാലം കാണിച്ചു ആയിരകണക്കിന് കൊച്ചു മിടുക്കന്മാരും മിടുക്കികളും അക്ഷരാർത്ഥത്തിൽ ഇന്നലെ നഗരത്തെ അൽഭുതപ്പെടുത്തി.
എസ്. എം.എ. അബാക്കസ് നടത്തിയ ദേശീയ പ്രതിഭാ മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സ്കൂളുകളിലെ 3000-ൽ പരം വിദ്യാർത്ഥിക്കൾ . രാജ്യത്തെ 12000 ൽ പരം കുട്ടികളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്തവരാണ് പതിനഞ്ചാമത് നാഷണൽ ടാലൻറ് കോൺടക്സ്റ്റിൽ പങ്കെടുത്ത്
കണക്കിലെ മാന്ത്രിക ചെപ്പ് തുറന്നത്. മത്സരത്തിൽ പങ്കെടുത്തവരുടെ പ്രായം 14 വയസിനു താഴെയായിരുന്നു.
സിനിമ തിരക്കഥാകൃത്ത് രഞ്ജി പണിക്കർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള സി.ബി.എസ്.സി മാനേജ്മെൻറ് അസ്സോസിയേഷൻ പ്രസിഡൻറ് ടി.പി.എം. ഇബ്രാഹിം ഖാൻ അദ്ധ്യക്ഷനായിരുന്നു. പിന്നണി ഗായിക ഗായത്രി രാജീവ് മുഖ്യാഥിതിയായി. എസ്. എം. എ അബാക്കസ് എം.ഡി. ആർ.ജി. സുരേഷ് ബാബു വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.
വടുതല ചിന്മയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ബാഹ്യശ്രീ എൻ.ബി പാട്ട് പാടിക്കൊണ്ടു ചോദ്യങ്ങൾക്കു ശരിയായ ഉത്തരം നൽകിയ മൾട്ടി ടാസ്ക്കിംഗ് മൈൻറ് കാൽക്കുലേഷൻ വയിൽ സിംഗിംഗ്, ഹലാലു ലൂപ്പിങ്ങിനിടെ ഒന്നര മിനിറ്റിനുള്ളിൽ റൂബിക് ക്യൂബ് ശരിയാക്കിയ എളമക്കര ഭവൻസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സുമിഷ എസ്. പൈ യുടെ പ്രകടനവും 1800 - 2200 വർഷങ്ങൾക്കിടയിലെ തീയതികൾ പറഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ ആ ദിവസം ഏതായിരുന്നെന്ന് വെളിപ്പെടുത്തുന്ന കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂർ ജി.എച്ച്. എസ്. എസി ലെ ആറാം തരം വിദ്യാർത്ഥിനികളായ ദേവപ്രിയ ഡി.ആർ, നിപുണിക എസ്. കുമാർ എന്നിവർ സദസ്സിൻറെ കയ്യടി നേടി.
ഓഡിയൻസിൽ നിന്നും പറഞ്ഞ 20-ൽ ലധികം സാധനങ്ങളുടെ പേരുകൾ എങ്ങനെ ചോദിച്ചാലും ഞൊടിയിടയിൽ ഉത്തരം നൽകിയ നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളായ ഹാബിയൻ മുഹമ്മദും വിഗ് നേഷ് വി.വിയും എല്ലാവരിലും കൗതുകമുണർത്തി.
മറ്റ് മത്സരങ്ങളിലെ വിജയികൾ : വിവിധ വിഭാഗങ്ങളിലായി നടന്ന എയ്റ്റ്ത്ത് ലെവൽ ചാമ്പ്യന്മാർ. നേഹ ഷാലൂ ഫ്. (ചാവറ സി എം ഐ സ്ക്കൂൾ, കൂനമ്മാവ് , എറണാകുളം), ദീട്യ നായർ (അമൃത വിദ്യാലയം, തിരുവന്തപുരം) , ഐശ്വര്യ അജിത്ത് എം. ( കേന്ദ്രീയ വിദ്യാലയ, ട്രിച്ചി ), പൂജ സിജു ( നിർമ്മല എച്ച് എസ് എസ് , ആലുവ), ഹിത എച്ച്. എസ് ( ശ്രീ ചിത്തിര യു പി എസ്, മൈനാഗപ്പിള്ളി ), അലി ഫാത്തിമ എസ്. ( ക്രൈസ്റ്റ് നഗർ എസ് എസ് എസ്, തിരുവല്ലം, തിരുവന്തപുരം ). ഓറൽ ചാമ്പ്യൻഷിപ്പ് - നിഖിൽ എസ്. കമ്മത്ത് ( ഭവൻസ് വിദ്യാമന്ദിർ , ഗിരി നഗർ , എറണാകുളം ), വൈഷ്ണവി എം. ( കോവൂർ യു പി എസ്, കൊല്ലം), ഹരി നാദൻ ബി. ( എസ് എൻ യു പി എസ്, വൈക്കം ) .
Comments