പഴയകാല ആയുർവ്വേദ ഔഷധശാലകളിൽ ഒന്നായ വിജയ ഫാർമസിയുടെ അമരക്കാരൻ കൂടിയാണ് വിജയൻ വൈദ്യർ.
കഴിഞ്ഞ 40 വർഷങ്ങളിലേറെയായി പുതിയ ആയുർവ്വേദ ഔഷധങ്ങൾ കണ്ടെത്തുന്നതിലും ചികിത്സയിലും മികച്ച സംഭാവനകൾ നൽകിവരുന്ന കൊച്ചിയിലെ കെ. വി വിജയൻ വൈദ്യരെ ആയുഷ് നാഷണൽ ഹെൽത്ത് അവാർഡ് നൽകി ആദരിച്ചു.
ബാംഗ്ലൂരിൽ നടന്ന ദേശീയ ആയുഷ് ഹെൽത്ത് കോൺക്ലേവിൽ ചലച്ചിത്രതാരം പ്രിയങ്ക ഉപേന്ദ്ര അവാർഡ് സമ്മാനിച്ചു. കർണാടക ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു ചടങ്ങിൽ അധ്യക്ഷനായിരുന്നു.
എറണാകുളം നഗരത്തിലെ പഴയകാല ആയുർവ്വേദ ഔഷധശാലകളിൽ ഒന്നായ വിജയ ഫാർമസിയുടെ അമരക്കാരൻ കൂടിയാണ് വിജയൻ വൈദ്യർ.
Comments