എസ്‌ബി‌ഐ, ബാങ്ക് ഓഫ് ബറോഡ ഉൾപ്പടെ 12 ബാങ്കുകൾക്ക് റിസർവ് ബാങ്ക് പിഴ ചുമത്തി

എസ്‌ബി‌ഐ, ബാങ്ക് ഓഫ് ബറോഡ ഉൾപ്പടെ  12 ബാങ്കുകൾക്ക് റിസർവ് ബാങ്ക് പിഴ ചുമത്തി

എസ്‌ബി‌ഐ, ബാങ്ക് ഓഫ് ബറോഡ ഉൾപ്പടെ 12 ബാങ്കുകൾക്ക് റിസർവ് ബാങ്ക് പിഴ ചുമത്തി

സെൻ‌ട്രൽ ബാങ്ക് പുറപ്പെടുവിച്ച വിവിധ നിർദേശങ്ങൾ പാലിക്കാത്തതിനും ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ ചില വ്യവസ്ഥകൾ‌ ലംഘിച്ചതിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), ബാങ്ക് ഓഫ് ബറോഡ ഉൾപ്പടെ  12 ബാങ്കുകൾക്ക്  റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ബുധനാഴ്ച പിഴ ചുമത്തി. .

ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് രണ്ട് കോടി രൂപയും ബന്ദൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ക്രെഡിറ്റ് സ്യൂസ് എജി, ഇന്ത്യൻ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കർണാടക ബാങ്ക്, കരൂർ വൈസ്യ ബാങ്ക്, പഞ്ചാബ്, സിന്ധ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ജമ്മു കശ്മീർ ബാങ്ക്, ഉത്‌കാർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയ്ക്ക് ഒരു കോടി രൂപ വീതവും എസ്‌ബി‌ഐക്ക് 50 ലക്ഷം രൂപയും പിഴ ചുമത്തി. 

ഒരു ഗ്രൂപ്പിന്റെ കമ്പനികളുടെ അകൗണ്ടുകൾ പരിശോധിക്കുന്നതിനിടയിൽ, 14 ബാങ്കുകൾ റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഒന്നോ അതിലധികമോ നിർദ്ദേശങ്ങളോ ബാങ്കിംഗ് റെഗുലേഷൻ ആക്ട്  1949  ന്റെ ലംഘന വ്യവസ്ഥകളോ  പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. , .



Comments

Leave a Comment