വേദാന്ത പവറിന് ലാഭത്തിൽ 122% വർധന

122% increase in profit for Vedanta Power

പ്രവർത്തന മികവ്, ചെലവ് നിയന്ത്രണം, സാമ്പത്തിക അച്ചടക്കം എന്നിവയിലൂടെ വളർച്ച തുടരുന്നതിനൊപ്പം 2032-33-ഓടെ ഇന്ത്യയിലെ മുൻനിര മൂന്ന് സ്വകാര്യ താപവൈദ്യുതി ഉല്പാദക കമ്പനികളിലൊന്നായി മാറുകയാണ് വേദാന്ത പവറിന്റെ ലക്ഷ്യം.

വേദാന്ത പവർ 2026-27 സാമ്പത്തിക വർഷത്തിൻറെ രണ്ടാം പാദത്തിൽ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 38 ശതമാനം വർധിച്ച് 2,908 കോടി രൂപയായി. 

പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്കു മുമ്പുള്ള ലാഭം (EBITDA) 122 ശതമാനം ഉയർന്ന് 421 കോടി രൂപയിലെത്തി.  നികുതിക്കു ശേഷമുള്ള ലാഭം (PAT) 171 ശതമാനം വർധിച്ച് 101 കോടി രൂപയായി. ആദ്യ പകുതിയിൽ വരുമാനം 35 ശതമാനം ഉയർന്ന് 5,515 കോടി രൂപയും വൈദ്യുതി വിൽപ്പന 32 ശതമാനം വർധിച്ച് 10,817 ദശലക്ഷം യൂണിറ്റുമായിരുന്നു. ഓഹരിക്ക് ആദ്യമായി ലാഭം രേഖപ്പെടുത്തിയതും പ്രധാന നേട്ടമാണ് .

ആസ്തികളുടെ പ്രവർത്തനക്ഷമത വർധിപ്പിച്ചതും പ്രവർത്തന മേഖലയിലെ തിരിച്ചുവരവുമാണ് നേട്ടങ്ങൾക്ക് മുഖ്യ കാരണമെന്ന് വേദാന്ത പവർ സിഇഒയും മുഴുവൻ സമയ ഡയറക്ടറുമായ രാജിന്ദർ സിംഗ് അഹൂജ പറഞ്ഞു. 

ആന്ധ്രാപ്രദേശിലെ മീനാക്ഷി എനർജിയുടെ വൈദ്യുതി വിൽപ്പന 111 ശതമാനം ഉയർന്ന് 1,470 ദശലക്ഷം യൂണിറ്റിലെത്തി. ഒഡീഷയിലെ ഝാർസുഗുഡ നിലയത്തിൻറെ  ഉല്പാദന ലഭ്യത 48 ശതമാനത്തിൽനിന്ന് 98 ശതമാനമായി ഉയർന്നപ്പോൾ വിൽപ്പനയിൽ 187 ശതമാനം വളർച്ച രേഖപ്പെടുത്തി. പഞ്ചാബിലെ തൽവണ്ഡി സാബോ നിലയത്തിൻറെ വൈദ്യുതി വിതരണം ആറു ശതമാനം വർധിച്ച് 2,945 ദശലക്ഷം യൂണിറ്റായി. 

പ്രവർത്തന മികവ്, ചെലവ് നിയന്ത്രണം, സാമ്പത്തിക അച്ചടക്കം എന്നിവയിലൂടെ വളർച്ച തുടരുന്നതിനൊപ്പം 2032-33-ഓടെ ഇന്ത്യയിലെ മുൻനിര മൂന്ന് സ്വകാര്യ താപവൈദ്യുതി ഉല്പാദക  കമ്പനികളിലൊന്നായി മാറുകയാണ് വേദാന്ത പവറിന്റെ ലക്ഷ്യം.

Summary : Vedanta Power’s revenue for the second quarter of the 2026-27 financial year increased by 38 percent compared to the previous year, reaching Rs 2,908 crore. Earnings Before Interest, Taxes, Depreciation, and Amortization (EBITDA) rose by 122 percent to Rs 421 crore. Profit After Tax (PAT) increased by 171 percent to Rs 101 crore. Vedanta Power aims to become one of India’s top three private thermal power generation companies by 2032-33, while continuing its growth through operational excellence, cost control, and financial discipline.

Comments

    Leave a Comment