ക്രിക്കറ്റ് കളിനിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി മെർലിബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി).

Marylebone Cricket Club (MCC) introduces crucial changes to cricket laws.

ക്രിക്കറ്റ് നിയമങ്ങളുടെ അവസാന വാക്കായ മെർലിബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) ക്രിക്കറ്റ് കളിനിയമങ്ങളിൽ നിർണായകമായ 73 പ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 2022-ന് ശേഷം ആദ്യമായാണ് എംസിസി നിയമങ്ങൾ ഇത്രയും സമഗ്രമായി പരിഷ്കരിക്കുന്നത്.  ഒക്ടോബർ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.

ആധുനിക ക്രിക്കറ്റിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും ബാറ്റിംഗും ബൗളിഗും തമ്മിലുള്ള സന്തുലനം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ. പുതിയ നിയമങ്ങൾ തങ്ങളുടെ ആഭ്യന്തര ടൂർണമെന്‍റുകളിൽ എങ്ങനെ ഉൾപ്പെടുത്തണമെന്ന് അതത് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾക്ക് തീരുമാനിക്കാം.

പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്

ടെസ്റ്റ് ഉൾപ്പെടെയുള്ള മൾട്ടി-ഡേ മത്സരങ്ങളിൽ ദിവസത്തെ അവസാന ഓവറിൽ വിക്കറ്റ് വീണാൽ ഉടൻ കളി അവസാനിപ്പിക്കുന്ന രീതി ഇനി ഉണ്ടാകില്ലെന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. വൈകുന്നേരങ്ങളിൽ വിക്കറ്റ് വീഴ്ത്തുന്ന ബോളിംഗ് ടീമിന് അർഹിച്ച ആനുകൂല്യം ഉറപ്പാക്കാനാണ് ഈ പരിഷ്കാരം. വെളിച്ചവും കാലാവസ്ഥയും അനുയോജ്യമാണെങ്കിൽ പുതിയ ബാറ്റർ ക്രീസിലെത്തി ആ ഓവറിലെ ബാക്കി പന്തുകൾ കൂടി നേരിടണം. 

വിക്കറ്റ് കീപ്പറുടെ സ്ഥാനം: വിക്കറ്റ് കീപ്പർ പൂർണ്ണമായും ബൗളർ പന്തെറിയുന്ന നിമിഷത്തിൽ (റിലീസ് പോയിന്‍റ്) സ്റ്റംപിന് പിന്നിലായിരിക്കണം. ബൗളറുടെ റൺ-അപ്പിനിടെ ഗ്ലൗസുകൾ സ്റ്റംപിന് മുന്നിലേക്ക് വരാമെങ്കിലും പന്ത് എറിയുമ്പോൾ കൈകൾ പിന്നിലായിരിക്കണം.

റണ്ണൗട്ട് / സ്റ്റാമ്പിങ്‌ : വെറുതെ പന്ത് കൊണ്ട് സ്റ്റംപിൽ തട്ടിയാൽ റണ്ണൗട്ടോ സ്റ്റമ്പിംഗോ അനുവദിക്കില്ല. വിക്കറ്റ് വീഴ്ത്തുന്ന സമയത്ത് പന്തിന്മേൽ ഫീൽഡർക്ക് പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കണം.

ഓവർത്രോ ;  സ്റ്റംപിലേക്ക് പന്ത് എറിഞ്ഞ് റണ്ണൗട്ടിനോ റൺസ് തടയാനോ ശ്രമിക്കുന്നതിനെ മാത്രമേ ഇനി 'ഓവർത്രോ' ആയി കണക്കാക്കൂ എന്നും സാധാരണ മിസ്ഫീൽഡുകളെ ഇതിൽ നിന്ന് ഒഴിവാക്കിയെന്നും എംസിസി വ്യക്തമാക്കി.

ബൗണ്ടറി ക്യാച്ചുകളിലെ 'ബണ്ണി ഹോപ്പ്' ലൂപ്പ്‌ഹോൾ ഒഴിവാക്കി: ബൗണ്ടറി ലൈനിന് പുറത്തുനിന്ന് ചാടി ഉയരുന്ന ഫീൽഡർക്ക് പന്തിൽ അന്തരീക്ഷത്തിൽ വച്ച് ഒരു തവണ മാത്രമേ പന്തില്‍ തൊടാനാകൂ. അതിനുശേഷം ലാൻഡ് ചെയ്യുന്ന ഓരോ തവണയും ഫീൽഡർ ഗ്രൗണ്ടിന് അകത്തായിരിക്കണം.

ഡെഡ് ബോൾ : പന്ത് 'ഡെഡ്' ആയി പ്രഖ്യാപിക്കാൻ അത് ബൗളറുടെയോ വിക്കറ്റ് കീപ്പറുടെയോ കയ്യിൽത്തന്നെ എത്തണമെന്നില്ല. ഏതൊരു ഫീൽഡറുടെ കയ്യിലിരുന്നാലും പന്തിന്‍റെ ചലനം നിലച്ചാൽ അമ്പയർക്ക് ഡെഡ് ബോൾ പ്രഖ്യാപിക്കാം.

ഹിറ്റ് വിക്കറ്റ് : ഷോട്ട് കളിച്ച ശേഷം ബാലൻസ് നഷ്ടപ്പെട്ട് സ്റ്റംപിൽ തട്ടിയാലും ബാറ്റർ ഔട്ടാകും. എന്നാൽ ഫീൽഡർ തട്ടി ബാറ്റർ സ്റ്റംപിലേക്ക് വീണാൽ ഔട്ട് അനുവദിക്കില്ല. ബാറ്റിന്‍റെയോ ഉപകരണങ്ങളുടെയോ കഷണങ്ങൾ മറ്റ് കളിക്കാരിൽ തട്ടിയ ശേഷം സ്റ്റംപിൽ വീണാലും ഹിറ്റ് വിക്കറ്റാവില്ല.

ലാമിനേറ്റഡ് ബാറ്റുകൾക്ക് അനുമതി: മുതിർന്നവരുടെ വിനോദ ക്രിക്കറ്റിൽ ഇനി മൂന്ന് കഷ്ണം മരങ്ങൾ ചേർത്തുണ്ടാക്കുന്ന ലാമിനേറ്റഡ് ബാറ്റുകൾ ഉപയോഗിക്കാം. ബാറ്റുകളുടെ വിലവർധനവ് തടയാനാണ് ഈ തീരുമാനം.

മറ്റ് മാറ്റങ്ങൾ: 

മനപ്പൂർവ്വം ഷോർട്ട് റൺ എടുക്കുന്ന സന്ദർഭങ്ങളിൽ അടുത്ത പന്തിൽ ആര് സ്ട്രൈക്ക് നേരിടണമെന്ന് എതിർ ടീമിന് തീരുമാനിക്കാം. 

പുരുഷ, വനിതാ, ജൂനിയർ ക്രിക്കറ്റുകൾക്കായി പന്തുകളുടെ വലിപ്പത്തിൽ ഏകീകൃത അളവുകൾ നിശ്ചയിച്ചിട്ടുമുണ്ട്.

Summary : The Marylebone Cricket Club (MCC)—the ultimate authority on the Laws of Cricket—has introduced 73 significant changes to the rules of the game. This marks the first time since 2022 that the MCC has comprehensively revised the laws. The new rules came into effect on October 1.

Comments

    Leave a Comment