നയാര എനർജി : പെട്രോൾ വില ലിറ്ററിന് 5 രൂപ കൂട്ടി, ഡീസൽ വില മൂന്ന് രൂപയും വർധിപ്പിച്ചു.

Nayara Energy: Petrol price hiked by ₹5 per litre, and diesel price increased by ₹3.

പൊതുമേഖലാ എണ്ണക്കമ്പനികളിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുമ്പോഴാണ് സ്വകാര്യ മേഖലയിലെ പ്രധാന കമ്പനിയായ നയാര വില കൂട്ടിയിരിക്കുന്നത്.

രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോൾ ലീറ്ററിന് അഞ്ച് രൂപയും ഡീസൽ ലീറ്ററിന് മൂന്ന് രൂപയുമാണ് കമ്പനി വർദ്ധിപ്പിച്ചത്. 

റഷ്യൻ ക്രൂഡോയിൽ വിതരണത്തിലുണ്ടായ മാറ്റങ്ങളും ആഗോള വിപണിയിലെ പ്രതിസന്ധികളും ചൂണ്ടിക്കാണിച്ചാണ് ഈ വിലവർദ്ധനവ്. വിലവർദ്ധനവ് പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തുടനീളമുള്ള നയാരയുടെ ഇന്ധന പമ്പുകളിൽ പെട്രോളിനും ഡീസലിനും പുതിയ വില നൽകേണ്ടി വരും. രാജ്യത്ത് അയ്യായിരത്തിലധികം ഇന്ധന ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനിയാണ് നയാര എനർജി.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനാണ് വില വർദ്ധിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുമ്പോഴാണ് സ്വകാര്യ മേഖലയിലെ പ്രധാന കമ്പനിയായ നയാര വില കൂട്ടിയിരിക്കുന്നത്. 

Summary : Nayara Energy, a leading private company in the country, has raised the prices of petrol and diesel. The company increased the price of petrol by ₹5 per litre and diesel by ₹3 per litre. Nayara Energy operates over 5,000 fuel outlets in the country. While fuel prices remain unchanged at public sector oil companies like Indian Oil, Bharat Petroleum, and Hindustan Petroleum, Nayara has raised its prices.



Comments

    Leave a Comment