ഇന്ന് ലോകജനസംഖ്യാ ദിനം ; ജനസംഖ്യയിൽ ലോകത്ത് ഇന്ത്യ നിലവിൽ ഒന്നാം സ്ഥാനത്താണോ ?

World Population Day image source : dcbooks.com

22,79,21 കുഞ്ഞുങ്ങളാണ് ലോകത്ത് ഓരോ ദിവസവും ജനിക്കുന്നതെന്നാണ് ഏകദേശ കണക്ക്. അതായത് ഓരോ നിമിഷത്തിലും ഏകദേശം 17 പേര്‍ ലോകത്ത് ജനിച്ചു വീഴുന്നുണ്ടെന്ന് പറയാം.

ഇന്ന് ലോകജനസംഖ്യാ ദിനമാണ്.

ലോകജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇത്തവണത്തെ ജനസംഖ്യ ദിനം കടന്നുപോകുന്നത് എന്നുള്ള ഒരു പ്രധാനപ്പെട്ട ഒരു സവിശേഷത ഈ പ്രാവശ്യമുണ്ട്. 

നിലവിൽ  ഇന്ത്യയിലെ ജനസംഖ്യ 2020-21 കണക്കു പ്രകാരം 139.3 കോടിയാണ്. ഇന്ത്യയിൽ ഓരോ ദിവസവും ജനിക്കുന്ന കുഞ്ഞുങ്ങൾ ഏകദേശം 43,154 പേരാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള ജനസംഖ്യാ കമ്മീഷന്‍ രൂപീകരിച്ച ജനസംഖ്യാ വര്‍ധനവ് സംബന്ധിച്ച സാങ്കേതിക സമിതിയുടെ വിലയിരുത്തല്‍ പ്രകാരം 2036 ആകുമ്പോഴേക്ക് ഇന്ത്യയിലെ ജനസംഖ്യ 152 കോടിയിലെത്തുമെന്ന് പറയുന്നു.

1947മുതലുള്ള രാജ്യത്തെ ജനസംഖ്യ കണക്ക് നോക്കുകയാണെങ്കിൽ, 34 കോടിയാരുന്നു1947-48  കാലഘട്ടത്തിൽ ഇന്ത്യയിലെ ജനസംഖ്യ 2020-21 ആയപ്പോഴേക്കും 139.3 കോടിയായി മാറി. 1950-51ല്‍ 36.10 കോടി. 1960-61-43.92 കോടി 1970-71-54.82 കോടി. 1980-81-68.33 കോടി 1990-91-84.674 കോടി. 2000-2001. 102-87 കോടി. 2010-2011-12 കോടി എന്നിങ്ങനെയായിരുന്നു ആ വളർച്ച. 

ഇന്ത്യയില്‍ ഏറ്റവുമധികം ജനസംഖ്യ കൂടിയത് 1991നും 2001നും ഇടയിലാണ്. ഈ കാലഘട്ടത്തിനിടയില്‍ 18.23 കോടിയുടെ വര്‍ധനവാണ് ജനസംഖ്യയിൽ ഉണ്ടായത്.1961നും 1971നും ഇടയില്‍ 10.9 കോടി, 1971നും 1981നും ഇടയില്‍ 13.51 കോടി, 1981നും 1991നും ഇടയില്‍ 16.31 കോടി,  2001നും 2011നും ഇടയില്‍ 18.13 കോടി, 2011നും 2021നും ഇടയില്‍ 18.3 കോടി എന്നിങ്ങനെയായിരുന്നു മറ്റ് ഘട്ടങ്ങളിൽ ഉണ്ടായ വർദ്ധനവ്.  

ലോകജനസംഖ്യ

നിലവിലെ കണക്കനുസരിച്ച് ലോക ജനസംഖ്യ 788 കോടി കടന്നു. 22,79,21 കുഞ്ഞുങ്ങളാണ് ലോകത്ത് ഓരോ ദിവസവും ജനിക്കുന്നതെന്നാണ് ഏകദേശ കണക്ക്. അതായത് ഓരോ നിമിഷത്തിലും ഏകദേശം 17 പേര്‍ ലോകത്ത് ജനിച്ചു വീഴുന്നുണ്ടെന്ന് പറയാം.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ ജനസംഖ്യ 800 കോടിയിലെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം (1804ല്‍) ലോകജനസംഖ്യ 100 കോടിയായിരുന്നു. ലോകജനസംഖ്യ നൂറു കോടിയില്‍ നിന്ന് 200 കോടിയിലെത്താനെടുത്തത് 123 വര്‍ഷമാണ്. അതായത് 1927 ആയപ്പോളാണ്  ജനസംഖ്യ 200 കോടിയായത്.  

എന്നാൽ ലോകജനസംഖ്യ അടുത്ത നൂറു കോടി കൂടാനെടുത്തത് വെറും  33 വര്‍ഷമാണ്.1960ല്‍ ജനസംഖ്യ  300 കോടിയിലെത്തി. പിന്നീട് 14 വര്‍ഷം കൊണ്ട് 1974ല്‍ ലോകജനസംഖ്യ 400 കോടിയിലെത്തി.  1987ല്‍ ലോകത്തെ ജനസംഖ്യ 500 കോടിയും 1999ല്‍ ലോകജനസംഖ്യ 600 കോടിയുമായി. 2011ല്‍ ലോകജനസംഖ്യ 700 കോടിയിലും 2022ല്‍ (11 വര്‍ഷം കൊണ്ട്) 700 കോടിയില്‍ നിന്ന് 800 കോടിയിലുമെത്തി.  ഈ കണക്കനുസരിച്ച് നോക്കുകയാണെങ്കിൽ 2057 ആകുമ്പോള്‍ ലോക ജനസംഖ്യ 1000 കോടിയിലെത്തുമെന്ന് പ്രവചനം.

ലോകജനസംഖ്യയില്‍ മുന്നിലുള്ള 5 രാജ്യങ്ങള്‍.

ചൈന-1.45 ബില്ല്യണ്‍, 
ഇന്ത്യ-1.42 ബില്ല്യണ്‍, 
അമേരിക്ക-33 കോടി, 
ഇന്തോനേഷ്യ-28 കോടി, 
പാക്കിസ്ഥാന്‍-23 കോടി, 

ലോക ജനസംഖ്യയില്‍ പിന്നിലുള്ള 5 രാജ്യങ്ങള്‍.

വത്തിക്കാന്‍ സിറ്റി. 510 പേര്‍, 
ടുവാലു,11,450 പേര്‍, 
നവ്റു-12,806 പേര്‍, 
പലാവു-18,056 പേര്‍, 
സാന്‍ മരീനോ-33,660 പേര്‍.


കേരളത്തിന്റെ ജനസംഖ്യ

1951-ൽ കേരളത്തിന്റെ ജനസംഖ്യ 13,549,118 ആയിരുന്നു. 2022-ലെ കണക്കുകൾ പ്രകാരം 35,330,888 ആണ് കേരളത്തിന്റെ ജനസംഖ്യ. ഇന്ത്യയില്‍ ജനസംഖ്യയില്‍ കേരളം 13 ആം സ്ഥാനത്തും ജനസാന്ദ്രതയില്‍ മൂന്നാം സ്ഥാനത്തുമാണ്.
 
1961- ൽ16,903,715 പേർ, 1971-ൽ 21,347,375 പേർ,1981- ൽ 25,453,680 പേർ  
1991-ൽ 29,098,518 പേർ, 2001- ൽ 31,841,374 പേർ, 2011- ൽ 33,406,061 പേർ എന്നിങ്ങനെയാണ് ഓരോ പത്തുവർഷത്തെയും കേരളത്തിലെ ജനസംഖ്യ കണക്കുകൾ.  

ഇനി ജനസംഖ്യ വർധനവിന്റെ കാര്യമെടുക്കുകയാണെങ്കിൽ 1951നും 1961നും ഇടയില്‍ 3,354,597 പേര്‍, 1961നും 1971നും ഇടയില്‍ 4,443,660 പേര്‍, 1971നും 1981നും ഇടയില്‍ 4,106,305 പേര്‍, 1981നും 1991നും ഇടയില്‍ 3,644,838 പേര്‍, 1991നും 2001നും ഇടയില്‍ 2,742,856 പേര്‍, 2001നും 2011നും ഇടയില്‍ 1,564,687 പേര്‍, 2021നും 2022നും ഇടയില്‍ 1,924,827 പേര്‍ എന്നിങ്ങനയെയാണ് വര്ധനവുണ്ടായത്. കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യ കൂടിയത് 1961നും 1971നും ഇടയിലാണ്. 

ഏറ്റവും കൂടുതല്‍ ജനസംഖ്യ
 
മലപ്പുറം - 46,66,063 പേർ   
എറണാകുളം - 34,90,016 പേർ 
തിരുവനന്തപുരം - 33,77,581പേർ. 

ഏറ്റവും കുറവ് ജനസംഖ്യ 

വയനാട് -  8,59,163 പേര്‍. 

2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ വളര്‍ച്ചാ നിരക്ക് കുറവ് രേഖപ്പെടുത്തിയത് പത്തനംതിട്ട,ഇടുക്കി ജില്ലകളാണ്.

Comments

    Leave a Comment