രാവിലെ 9.30 മുതൽ എറണാകുളം സെൻറ് തെരേസാസ് കോളേജിലാണ് മത്സരം നടക്കുക.
കൊച്ചി: സംഖ്യാശാസ്ത്രത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ അതുല്യമായ കഴിവുകൾ പ്രകടിപ്പിക്കുന്ന പതിനെട്ടാമത് എസ്എംഎ അബാക്കസ് നാഷണൽ ടാലൻറ് കോൺടെസ്റ്റ് ഈ മാസം 4-ന് കൊച്ചിയിൽ സംഘടിപ്പിക്കുന്നു. അബാക്കസ് മേളയുടെ ഔ ദ്യോഗിക ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 3 ന് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് ഓൺലൈനായി നിർവ്വഹിക്കും.
രാജ്യത്തെൻറെ വിവിധ ഭാഗങ്ങളിൽ നിന്നും 3,000-ത്തിലധികം സ്കൂൾ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. കാൽക്കുലേറ്ററുകളെപ്പോലും മറികടക്കുന്ന ഗണിത മികവ് പരീക്ഷിക്കുന്ന മത്സരങ്ങൾ ഞായറാഴ്ച രാവിലെ 9.30 മുതൽ എറണാകുളം സെൻറ് തെരേസാസ് കോളേജിലാണ് നടക്കുക.
അബാക്കസ് മത്സരം, അബാക്കസ് സ്കിൽസ് ഡെമോൺസ്ട്രേഷൻ, 600 വർഷത്തെ കലണ്ടർ മെമ്മറി ടെക്നിക്, ക്യൂബ് മത്സരം, ഹൈ സ്പീഡ് അബാക്കസ് ഓറൽ മത്സരം എന്നിവ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടക്കും.
വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് എസ്എംഎ അബാക്കസ് ചെയർമാൻ സുരേഷ് ബാബു അറിയിച്ചു. സി ബി എസ് ഇ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് ടി.പി.എം. ഇബ്രാഹിം ഖാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുസാറ്റ് ഗണിതശാസ്ത്ര വിഭാഗം മുൻ പ്രൊഫസർ ഡോ. അംബാട്ട് വിജയകുമാർ മുഖ്യാതിഥിയായിരിക്കും.












Comments