ചർമ്മത്തിലെ അഴുക്ക് കളയുന്നതിനൊപ്പം മോയ്ചറൈസിംഗ് പരിചരണവും ദൈനംദിന സ്നാനത്തിൻറെ ഭാഗമാക്കുകയാണ് പുതിയ ഉൽപ്പന്നത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹിമാലയ വെൽനെസ് കമ്പനി ബേബികെയർ ഡയറക്ടർ ചക്രവർത്തി
കുഞ്ഞുങ്ങളുടെ മൃദുവും വരണ്ടതുമായ ചർമ്മ ശുദ്ധീകരണത്തോടൊപ്പം കൂടുതൽ ഈർപ്പവും നൽകുന്ന ബേബി സോപ്പിൻറെ പുതിയ കാമ്പെയ്ൻ ഹിമാലയ ബേബികെയർ അവതരിപ്പിച്ചു.
ചർമ്മത്തിലെ അഴുക്ക് കളയുന്നതിനൊപ്പം മോയ്ചറൈസിംഗ് പരിചരണവും ദൈനംദിന സ്നാനത്തിൻറെ ഭാഗമാക്കുകയാണ് പുതിയ ഉൽപ്പന്നത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹിമാലയ വെൽനെസ് കമ്പനി ബേബികെയർ ഡയറക്ടർ ചക്രവർത്തി എൻ.വി. പറഞ്ഞു. അലോവേരയുടെയും പാലിൻറേയും ഗുണങ്ങളടങ്ങിയ അലോ-മിൽക്ക് മോയ് ചർ കോംപ്ലക്സ് അടങ്ങിയ ഈ സോപ്പ് ശൈത്യകാലത്തെ ശിശുചർമ്മ സംരക്ഷണത്തിന് അനുയോജ്യമാണ്. ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയ ഉൽപ്പന്നത്തിൽ സിന്തറ്റിക് കളറുകൾ, പാരബെൻസ്, ഫ്താലേറ്റുകൾ എന്നിവയില്ല.
ആയുർവേദ ശിശുസംരക്ഷണ അറിവും പ്രകൃതിദത്ത ചേരുവകളും ഗവേഷണാധിഷ്ഠിത സമീപനവും സമന്വയിപ്പിച്ച് കുഞ്ഞുങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ ഹിമാലയ ബേബികെയർ പ്രതിജ്ഞാബദ്ധമാണെന്നും ചക്രവർത്തി വ്യക്തമാക്കി.
Summary : Himalaya BabyCare has launched a new campaign for its baby soap, which cleanses the skin while providing extra moisture—ideal for a baby’s delicate and dry skin.
According to Chakravarthy N.V., Director of BabyCare at Himalaya Wellness Company, the new product aims to integrate moisturizing care into the daily bath routine, alongside the removal of dirt from the skin.







.jpeg)




Comments