ദൈനംദിന പാചകം എളുപ്പമാക്കാൻ അമിയോ ചോപ് ആന്റ് പീൽ അവതരിപ്പിച്ച് ക്രോംപ്ടൺ ഗ്രീവ്സ്.

Crompton Greaves introduces 'Amio Chop & Peel' to make daily cooking easier.

ഒന്നിലധികം പാചക ആവശ്യങ്ങൾക്കായി ഒരൊറ്റ ഉപകരണം ഉപയോഗിക്കാനാകുന്നതിലൂടെ പാചകം എളുപ്പമാക്കാനും സമയവും അധ്വാനവും ലാഭിക്കാനും അമിയോ ചോപ് ആന്റ് പീൽ സഹായിക്കും,” എന്ന് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ കിച്ചൺ അപ്ലയൻസസ് ബിസിനസ് യൂണിറ്റ് മേധാവി ആനന്ദ് കുമാർ എൻ

ദൈനംദിന പാചകം എളുപ്പമാക്കാൻ അമിയോ ചോപ് ആന്റ് പീൽ അവതരിപ്പിച്ച് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്. 

ഭക്ഷണം തയ്യാറാക്കുന്നത് കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമാക്കാൻ സഹായിക്കുന്ന സവിശേഷതകളുമായാണ് അമീയോ ചോപ് ആന്റ് പീൽ വരുന്നത്.  ഗാർലിക് പീലർ, ചേരുവകൾ അരിയാൻ എസ് ആകൃതിയിലുള്ള രണ്ട് ബ്ലേഡുകൾ, 300 വാട്ട് മോട്ടോർ എന്നിവ ഉപകരണത്തിലുണ്ട്. 800 മില്ലിലിറ്റർ ശേഷിയുള്ള സുതാര്യമായ ഫുഡ് ഗ്രേഡ് ബൗൾ, സിംഗിൾ ടച്ച് പ്രവർത്തനം  ഇതിന്റെ പ്രത്യേകതയാണ്. 

“ഒന്നിലധികം പാചക ആവശ്യങ്ങൾക്കായി ഒരൊറ്റ ഉപകരണം ഉപയോഗിക്കാനാകുന്നതിലൂടെ പാചകം എളുപ്പമാക്കാനും സമയവും അധ്വാനവും ലാഭിക്കാനും അമിയോ ചോപ് ആന്റ് പീൽ സഹായിക്കും,” എന്ന് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ കിച്ചൺ അപ്ലയൻസസ് ബിസിനസ് യൂണിറ്റ് മേധാവി ആനന്ദ് കുമാർ എൻ പറഞ്ഞു.

അമിയോ ചോപ്പ് ആന്റ് പീൽ എന്ന ഓൾ-ഇൻ-വൺ അടുക്കള ഉപകരണം തൊലി കളയൽ, മുറിക്കൽ, വിസ്‌കിങ്ങ് എന്നിവ എളുപ്പമാക്കുന്നു. റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലും 2,999 രൂപയ്ക്ക് ഉപകരണം ലഭിക്കും. കൂടാതെ രണ്ട് വർഷത്തെ വാറന്റിയോടൊപ്പം വിസ്കിംഗ് അറ്റാച്ച്‌മെന്റും, ഗാർലിക് പീലറും ലഭിക്കും. 

ക്രോംപ്റ്റൺ അമീയോ ചോപ് ആന്റ് പീലിന്റെ പ്രധാന സവിശേഷതകൾ: 

# നിഞ്ച പീൽ ടെക്നോളജി: വെളുത്തുള്ളി തൊലി എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന പ്രത്യേക സംവിധാനമാണിത്. ഇത് വെളുത്തുള്ളി നേരിട്ട് കൈകൊണ്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുകയും, കൈകളിൽ വെളുത്തുള്ളിയുടെ ഗന്ധം പറ്റിപ്പിടിക്കുന്നത് തടയുകയും ചെയ്യുന്നു. ഒറ്റ തവണ കറക്കുമ്പോൾ തന്നെ വെളുത്തുള്ളിയുടെ തൊലിയുടെ 90% വരെ നീക്കം ചെയ്യാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു എന്നതിനാൽ ഇത് പാചകത്തിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കുന്നു.

# സാലഡ് നിഞ്ച ടെക്നോളജി: ഇതിൽ 'S' ആകൃതിയിലുള്ള രണ്ട് നിഞ്ച ബ്ലേഡുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇവ ചേരുവകൾ കൂടുതൽ മിനുസമാർന്ന രീതിയിലും ഒരേ അളവിലും അരിഞ്ഞെടുക്കാൻ സഹായിക്കുന്നു.

# ശക്തമായ 300ഡബ്ല്യു മോട്ടോർ: തൊലി കളയൽ, അരിയൽ, അടിച്ചു കലർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കരുത്തേകുകയും, ഭക്ഷണം തയ്യാറാക്കുന്ന സമയം കുറയ്ക്കുകയും ചെയ്യുന്നു 

# 800 എംഎൽ ഫുഡ്-ഗ്രേഡ് ബൗൾ: സ്റ്റെയിൻലെസ്സ് സ്റ്റീൽ ബ്ലേഡുകളോട് കൂടിയ സുതാര്യമായ ഫുഡ്-ഗ്രേഡ് ബൗൾ. ഇത് സാധനങ്ങൾ അരിയുമ്പോൾ അവയുടെ അവസ്ഥ എളുപ്പത്തിൽ നിരീക്ഷിക്കാൻ സഹായിക്കുന്നു.

# ഒതുക്കമുള്ളതും ബഹുമുഖവുമായ രൂപകൽപ്പന: തൊലി കളയൽ, അരിയൽ, അടിച്ചു കലർത്തൽ എന്നിവയെല്ലാം ഒരൊറ്റ ഉപകരണത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. ഇത് സമയവും അടുക്കളയിലെ സ്ഥലവും ലാഭിക്കാൻ സഹായിക്കുന്നു.

# എളുപ്പത്തിൽ വൃത്തിയാക്കാനും സൂക്ഷിക്കാനും സാധിക്കുന്നു: ഇതിലെ ഭാഗങ്ങൾ വേർപെടുത്താവുന്നതിനാൽ വൃത്തിയാക്കാൻ വളരെ എളുപ്പമാണ്. ഒതുക്കമുള്ള രൂപകൽപ്പനയായതിനാൽ ചെറിയ അടുക്കളകളിൽ പോലും ഇത് എളുപ്പത്തിൽ സൂക്ഷിച്ചുവെക്കാം.

# സിംഗിൾ ടച്ച് പ്രവർത്തനം: ഒരു ബട്ടൺ അമർത്തുന്നതിലൂടെ ലളിതമായും സൗകര്യപ്രദമായും പ്രവർത്തിപ്പിക്കാം.

Summary : Crompton Greaves Consumer Electricals Ltd. has introduced 'Amio Chop & Peel' to simplify daily cooking. The appliance features a garlic peeler, two S-shaped blades for chopping ingredients, and a 300-watt motor. It is equipped with an 800 ml capacity transparent, food-grade bowl and offers single-touch operation.

Comments

    Leave a Comment