കോട്ടക് കന്യ സ്‌കോളർഷിപ്പ് 2026:അപേക്ഷ ക്ഷണിച്ചു

Applications Invited for Kotak Kanya Scholarship 2026

2026-27 അധ്യയന വർഷത്തിൽ അർഹരായ 500 പുതിയ വിദ്യാർഥിനികളെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. 2021-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതിനോടകം 1,525 പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കാൻ കഴിഞ്ഞിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും അക്കാദമിക് മികവ് പുലർത്തുന്ന ഇന്ത്യയിലെ പെൺകുട്ടികൾക്ക് ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായി കൈത്താങ്ങേകി കോട്ടക് കന്യ സ്‌കോളർഷിപ്പ് 2026 പ്രഖ്യാപിച്ചു.

കോട്ടക് മഹീന്ദ്ര ഗ്രൂപ്പിന്റെ സി.എസ്.ആർ വിഭാഗമായ കോട്ടക് എജ്യുക്കേഷൻ ഫൗണ്ടേഷൻ (കെ.ഇ.എഫ്) 'വൺ ഇൻ എ മില്യൺ' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ വർഷത്തെ സ്‌കോളർഷിപ്പ് പദ്ധതിക്ക് തുടക്കമിട്ടത്. 2026-27 അധ്യയന വർഷത്തിൽ അർഹരായ 500 പുതിയ വിദ്യാർഥിനികളെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്.

എഞ്ചിനീയറിങ്, എം.ബി.ബി.എസ്, ആർക്കിടെക്ചർ, ഡിസൈൻ, ഇന്റഗ്രേറ്റഡ് എൽ.എൽ.ബി തുടങ്ങി പ്രമുഖ പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രവേശനം നേടിയ പെൺകുട്ടികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്‌സ് പൂർത്തിയാകുന്നത് വരെ പ്രതിവർഷം 1.5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും.

സാമ്പത്തിക പിന്തുണയ്ക്ക് പുറമെ, വിദഗ്ധരുടെ മെന്ററിംഗ്, കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസന പരിശീലനം എന്നിവയിലൂടെ വിദ്യാർഥിനികളെ തൊഴിൽസജ്ജരാക്കാനും കെ.ഇ.എഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്ലസ് ടു ബോർഡ് പരീക്ഷയിൽ 75 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയിട്ടുള്ള, കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർഥിനികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

2021-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതിനോടകം 1,525 പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ പ്രാതിനിധ്യം കുറവുള്ള മേഖലകളിൽ കൂടുതൽ യുവതികൾക്ക് അവസരം നൽകി ലിംഗസമത്വമുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് കെ.ഇ.എഫ് അധികൃതർ വ്യക്തമാക്കി.

Summary : The Kotak Kanya Scholarship 2026 has been announced to support girls in India who demonstrate academic excellence despite facing financial constraints, enabling them to pursue higher professional education. 500 eligible new female students will be included in 2026-27 academic year scheme. Since its inception in 2021, the project has already paved the way for higher education for 1,525 girls.


Comments

    Leave a Comment