ഉപയോക്താക്കളിൽ നിന്ന് ചെക്ക് ബുക്കിനായി നിരക്കുകൾ ഈടാക്കും: എസ്ബിഐ

ഉപയോക്താക്കളിൽ നിന്ന് ചെക്ക് ബുക്കിനായി നിരക്കുകൾ ഈടാക്കും: എസ്ബിഐ

ഉപയോക്താക്കളിൽ നിന്ന് ചെക്ക് ബുക്കിനായി നിരക്കുകൾ ഈടാക്കും: എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് സേവനദാതാക്കളായ  എസ്‌ബി‌ഐ ഉപഭോക്താക്കളിൽ നിന്ന്  ഒരു വർഷത്തിൽ 10  പേജുകൾക്കപ്പുറമുള്ള ചെക്ക് ബുക്കിനായി നിരക്കുകൾ ഈടാക്കും.ഒരു മാസത്തിനുള്ളിൽ നാല് സൗജന്യ ഇടപാടുകൾക്കപ്പുറം പണം പിൻവലിക്കുന്നതിനും  ചാർജ് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. ബി‌എസ്‌ബി‌ഡി (ബേസിക് സേവിംഗ്സ് ബാങ്ക് ഡിപ്പോസിറ്) അക്കൗണ്ടുകൾക്കുള്ള  പുതുക്കിയ സേവന നിരക്കുകൾ  2021 ജൂലൈ 1 മുതൽ‌ പ്രാബല്യത്തിൽ‌ വരും. അധിക മൂല്യവർ‌ദ്ധിത സേവനങ്ങൾ‌ക്കായി  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 15 മുതൽ 75 രൂപ വരെ ചാർജ് ഈടാക്കും.

ഒരു സാമ്പത്തിക വർഷത്തിൽ ആദ്യത്തെ 10 പേജ് ഉള്ള ചെക്ക് ബുക്ക് സൗജന്യമായിരിക്കും.അതിനുശേഷം 10 പേജ് ചെക്ക് ബുക്കിന് 40 രൂപയും ജിഎസ്ടിയും  25 പേജ് ചെക്ക് ബുക്കിന് 75  രൂപയും ജിഎസ്ടിയും അടിയന്തര ചെക്ക് ബുക്കിന് (10 പേജിന്) 50 രൂപയും ജിഎസ്ടിയും ഈടാക്കുമെന്ന് എസ്ബിഐ അറിയിച്ചു.

ബാങ്ക് ശാഖകൾ, എസ്‌ബി‌ഐ എടി‌എം അല്ലെങ്കിൽ മറ്റ് ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 4 സൗജന്യ പണം പിൻവലിക്കലുകൾക്ക് അപ്പുറം ഇടപാടിനായി പണം പിൻവലിക്കുന്നതിന് 15 രൂപയും ജിഎസ്ടിയും ഈടാക്കുമെന്ന് എസ്‌ബി‌ഐ അറിയിച്ചു.


ബി‌എസ്‌ബിഡി അക്കൗണ്ട് ഉടമകൾക്ക് ബ്രാഞ്ചുകൾ, എടിഎം, സിഡിഎം (ക്യാഷ് ഡിസ്പെൻസിംഗ് മെഷീനുകൾ) എന്നിവയിൽ സാമ്പത്തികേതര ഇടപാടുകളും കൈമാറ്റ ഇടപാടുകളും സൗജന്യമായിരിക്കും.

Comments

Leave a Comment