വില്യം രാജകുമാരൻ സ്ഥാപിച്ച ഈ പുരസ്കാരത്തിലൂടെ നൂതന പദ്ധതികൾ വിപുലീകരിക്കുന്നതിനായി 10 ലക്ഷം പൗണ്ട് ഗ്രാന്റും കമ്പനിക്ക് ലഭിക്കും.
ഇന്ത്യയിലെ ലാസ്റ്റ്-മൈൽ ഗതാഗത മേഖലയിൽ പരിസ്ഥിതി സൗഹൃദമായ മാറ്റങ്ങൾ കൊണ്ടുവന്നതിനും ഡ്രൈവർമാരെയും ചെറുകിട സംരംഭകരെയും പിന്തുണച്ചതിനും മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡിന് 2026-ലെ 'എർത്ത്ഷോട്ട് പ്രൈസ്' ലഭിച്ചു. 'ക്ലീൻ അവർ എയർ' എന്ന വിഭാഗത്തിലാണ് കമ്പനി പുരസ്കാരത്തിന് അർഹരായത്. വില്യം രാജകുമാരൻ സ്ഥാപിച്ച ഈ പുരസ്കാരത്തിലൂടെ നൂതന പദ്ധതികൾ വിപുലീകരിക്കുന്നതിനായി 10 ലക്ഷം പൗണ്ട് ഗ്രാന്റും കമ്പനിക്ക് ലഭിക്കും.
ഇന്ത്യയിലുടനീളം 4 ലക്ഷത്തിലധികം ഇലക്ട്രിക് വാണിജ്യ വാഹനങ്ങൾ വിറ്റഴിക്കാൻ മഹീന്ദ്ര ലാസ്റ് മൈൽ മൊബിലിറ്റിക്ക് സാധിച്ചിട്ടുണ്ട്. ഈ വാഹനങ്ങൾ ആകെ 900 കോടിയിലധികം കിലോമീറ്ററുകൾ സഞ്ചരിക്കുകയും, ഏകദേശം 1,85,000 മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്തു. സാമ്പത്തിക ലാഭത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കിയാൽ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വലിയ തോതിൽ വിജയിപ്പിക്കാനാകുമെന്നതിന്റെ തെളിവാണിത്.
പുരസ്കാര തുകയായ 10 ലക്ഷം പൗണ്ട് ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ വേഗത്തിലാക്കാൻ വിനിയോഗിക്കും. വനിതാ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നതിനും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നതിനുമായി സന്നദ്ധ സംഘടനകളുമായി സഹകരിക്കും. കൂടാതെ, അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ വ്യാപിപ്പിക്കാനും മറ്റ് എർത്ത്ഷോട്ട് ഫൈനലിസ്റ്റുകളുമായി ചേർന്ന് കൂടുതൽ ആളുകളിലേക്ക് ഇലക്ട്രിക് റിക്ഷകൾ എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതാകണമെന്ന തങ്ങളുടെ വിശ്വാസത്തെ ഈ അംഗീകാരം കൂടുതൽ ശക്തിപ്പെടുത്തുന്നതായി മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുമൻ മിശ്ര പ്രതികരിച്ചു. എർത്ത്ഷോട്ട് പ്രൈസ് നേടുന്ന അപൂർവ്വം ഇന്ത്യൻ കമ്പനികളിലൊന്നായി ഇതോടെ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി മാറി.
Summary : Mahindra Last Mile Mobility Limited has been awarded the 2026 'Earthshot Prize' for driving eco-friendly transformations in India's last-mile transport sector and for supporting drivers and small-scale entrepreneurs. The company received the award in the 'Clean Our Air' category. Established by Prince William, this prize also includes a grant of £1 million to help scale up the company's innovative initiatives.





.jpeg)





.jpg)
Comments