കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ പുതിയ സുരക്ഷാ നടപടികളുമായി മെറ്റ

Meta introduces new security measures against child sexual exploitation

2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ മാത്രം ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം സംബന്ധിച്ച 53 ലക്ഷത്തോളം (5.3 ദശലക്ഷം) ഉള്ളടക്കങ്ങൾക്കെതിരെയും ആഗോളതലത്തിൽ 33.2 ദശലക്ഷം ഉള്ളടക്കങ്ങൾക്കെതിരെയും മെറ്റ നടപടി സ്വീകരിച്ചിട്ടുണ്ട്.

മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുന്നതായി മെറ്റ പുതിയതും ശക്തവുമായ അധിക നടപടികൾ പ്രഖ്യാപിച്ചു. ഓൺലൈൻ കുറ്റവാളികളുടെ മാറുന്ന തന്ത്രങ്ങളെയും നിയമവിരുദ്ധമായ പ്രവർത്തനങ്ങളെയും മുൻകൂട്ടി പ്രതിരോധിക്കുന്നതിനായി നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ ) ടൂളുകൾ, ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽ എൽ എം), 'റെഡ്-ടീമിംഗ്' എഐ ഏജന്റുകൾ എന്നിവ കമ്പനി വിന്യസിച്ചിട്ടുണ്ട്. പരസ്യങ്ങളിൽ മറഞ്ഞിരിക്കുന്ന ദോഷകരമായ ലിങ്കുകളും സൂചനകളും ("സൈൻപോസ്റ്റിംഗ്") കണ്ടെത്താനും അതുവഴി അത്തരം അക്കൗണ്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും പുതിയ സംവിധാനങ്ങൾക്ക് സാധിക്കും

കണക്കുകൾ പരിശോധിക്കുമ്പോൾ, 2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ മാത്രം ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം സംബന്ധിച്ച 53 ലക്ഷത്തോളം (5.3 ദശലക്ഷം) ഉള്ളടക്കങ്ങൾക്കെതിരെ മെറ്റ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 98 ശതമാനത്തിലധികവും ആരും റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ കമ്പനിയുടെ സംവിധാനങ്ങൾ സ്വമേധയാ കണ്ടെത്തുകയായിരുന്നു എന്നത് ശ്രദ്ധേയമാണ്. ആഗോളതലത്തിൽ ഈ കാലയളവിൽ 33.2 ദശലക്ഷം ഉള്ളടക്കങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. 

കുറ്റവാളികളെ പിടികൂടുന്നതിനായി ഫോട്ടോഡിഎൻഎ , ഫോട്ടോ-വീഡിയോ മാച്ചിംഗ് സാങ്കേതികവിദ്യകൾ എന്നിവ മെറ്റ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, 'നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ'  , ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) എന്നിവയുമായി സഹകരിച്ച് ഇത്തരം നിയമവിരുദ്ധ വിവരങ്ങൾ നിയമപാലക ഏജൻസികൾക്ക് കൈമാറുന്നതിനുള്ള സംവിധാനങ്ങളും കമ്പനി കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. യുവജനങ്ങളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടവരാനുമുള്ള ഈ നിരന്തര ശ്രമങ്ങൾ തുടരുമെന്ന് മെറ്റ വ്യക്തമാക്കി.

Summary : To intensify the fight against the sexual exploitation of children on its platforms, Meta has deployed innovative Artificial Intelligence (AI) tools, Large Language Models (LLMs), and 'red-teaming' AI agents to proactively counter the evolving tactics and illicit activities of offenders.

Comments

    Leave a Comment