മീത്ത് മിറി കപ്പിള്‍സ് എന്ന പേരിൽ പ്രസിദ്ധരായ മിഥുന്‍, റിതുഷ എന്നിവരാണ് പുതിയ വീടു വെച്ചതിന്റെ സന്തോഷം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്.
കോമഡി റീല്‍സും ഡാന്‍സ് വീഡിയോകളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ് മീത്ത് മിറി കപ്പിള്‍സ്.
കൂടാതെ റിയാലിറ്റി ഷോയിലൂടെയും ചാനല്‍ പരിപാടികളിലൂടെയും സജീവമായ ഇവരുടെ യഥാര്‍ത്ഥ പേര് മിഥുന്‍, റിതുഷ എന്നാണ്. ഇവരുടെ കണ്ണൂര്‍ സ്ലാങ്ങിനും ഫാന്‍സ് ഏറെയാണ്. തലശ്ശേരിയാണ് ഇവരുടെ സ്ഥലം.
ആത്മാവ് എന്നർഥം വരുന്ന 'റൂഹ്' എന്ന പേര് നൽകിയ പുതിയ വീടു വെച്ചതാണ് റിതുഷയുടെയും മിഥുന്റെയും ജീവിതത്തിലെ പുതിയ സന്തോഷം. 4000 സ്ക്വയർ ഫീറ്റിലാണ് പണിത വീടിന്റെ പാലുകാച്ചല്‍ പുതുവൽസര ദിനത്തിലായിരുന്നു. ഏറെനാളത്തെ അന്വേഷണത്തിനൊടുവിലാണ് ഈ പേരിലേക്ക് എത്തിയതെന്നും ലളിതവും അർഥവത്തായതുമായ ഒരു പേര് വീടിന് നൽകണം എന്നുമുള്ളത് തങ്ങളുടെ ആഗ്രഹമായിരുന്നുവെന്ന് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പാഞ്ചാലിവസ്ത്ര എന്ന പേരിൽ സ്വന്തമായി ഒരു ഓൺലൈൻ ക്ലോത്തിങ്ങ് ബ്രാൻഡും ഇവർക്കുണ്ട്. വെറും 7000 രൂപ കൊണ്ട് തുടങ്ങിയ സ്ഥാപനത്തിന് ഇപ്പോള്‍ രണ്ട് കോടിയുടെ വരെ ബിസിനസ് ഉണ്ടെന്ന് ഇരുവരും മുൻപ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.












Comments