പ്രതിബന്ധങ്ങളെ അതിജീവിച്ച് വ്യത്യസ്ത മേഖലകളിൽ മുന്നേറിയ മൂന്ന് താരങ്ങൾക്കും പരിപാടിയുടെ ഭാഗമായി ന്യൂമറോസിൻറെ ഓരോ എൻ-ഫസ്റ്റ് ഇലക്ട്രിക് വാഹനങ്ങൾ സമ്മാനിച്ചു.
വനിതാ കായികതാരങ്ങളുടെ പോരാട്ടവീര്യത്തിൻറെയും വിജയയാത്രകളുടെയും പിന്നാംപുറ കഥകൾ ജനശ്രദ്ധയിൽ എത്തിക്കാനായി ന്യൂമറോസ് മോട്ടോഴ്സ് വൈബ് മൂവേഴ്സ് കാമ്പെയിൻ പരമ്പര ആരംഭിച്ചു.
മെഡലുകൾക്കും അംഗീകാരങ്ങൾക്കുമപ്പുറം ഓരോ താരവും നടത്തിയ കഠിനാധ്വാനത്തിൻറെയും നേരിട്ട പരിക്കുകളുടെയും തിരിച്ചടികളുടെയും അതിജീവനത്തിൻറെയും കഥകളാണ് ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. പ്രതിബന്ധങ്ങളെ അതിജീവിച്ച് വ്യത്യസ്ത മേഖലകളിൽ മുന്നേറിയ മൂന്ന് താരങ്ങൾക്കും പരിപാടിയുടെ ഭാഗമായി ന്യൂമറോസിൻറെ ഓരോ എൻ-ഫസ്റ്റ് ഇലക്ട്രിക് വാഹനങ്ങൾ സമ്മാനിച്ചു.
ഇന്ത്യയുടെ ആദ്യ വനിതാ ഫുട്സാൽ അന്താരാഷ്ട്ര മത്സരത്തിൽ മാലദ്വീപിനെതിരെ ആദ്യ ഗോൾ നേടിയ മിതില രമണി, ടോക്കിയോ ഒളിമ്പിക് സിൽ ഫെൻസിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ താരം ഭവാനി ദേവി, ദേശീയ സീനിയർ ടേബിൾ ടെന്നീസ് കിരീടം നേടിയ യശസ്വിനി ഘോർപഡെ എന്നിവരായിരുന്നു ആദ്യ എപ്പിസോഡുകളിലെ കായിക പ്രതിഭകൾ.
രാജ്യത്തെ കൂടുതൽ വനിതാ കായികതാരങ്ങളുടെ ജീവിതകഥകളും നേട്ടങ്ങളും വരുംദിവസങ്ങളിലെ പരമ്പരയിൽ ഉൾപ്പെടുത്തുമെന്ന് കമ്പനി സി.ഇ.ഒ അരുൺ ശ്രീവാസ്തവ പറഞ്ഞു. ന്യൂമറോസിൻറെ ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനങ്ങളുടെ കരുത്തും വിശ്വാസ്യതയുംപോലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ദൃഢനിശ്ചയമാണ് എല്ലാ കായികതാരങ്ങളുടെയും വിജയരഹസ്യമെന്നും അദ്ദേഹം അഭിപ്രായയപ്പെട്ടു.


.jpeg)





.jpg)



Comments