കുഞ്ഞുങ്ങളുടെ പരിചരണത്തിന് പുതിയ പ്രചാരണ പരിപാടിയുമായി ഹിമാലയ ബേബികെയർ.

Himalaya Babycare launches new campaign for baby care.

മാതാപിതാക്കൾക്ക് വിശ്വസിക്കാവുന്ന ലളിതവും ഫലപ്രദവുമായ ശിശുപരിചരണ മാർ‍ഗനിർദ്ദേശങ്ങൾ‍ നൽകുകയാണ് പ്രധാനലക്‌ഷ്യം.

മാറികൊണ്ടിരിക്കുന്ന ഓരോ പ്രത്യേക കാലാവസ്ഥകളിൽ കുഞ്ഞുങ്ങൾക്ക് ആവശ്യമായ പരിചരണത്തെക്കുറിച്ച് മാതാപിതാക്കളിൽ‍ അവബോധം സൃഷ്ടിക്കാൻ ഹിമാലയ ബേബികെയർ പുതിയ പ്രചാരണ പരിപാടി ആരംഭിച്ചു.

ലളിതവും സൗമ്യവുമായ ദിനചര്യകൾ കുഞ്ഞുങ്ങളെ കുളിർമയോടെയും സന്തോഷത്തോടെയും നിലനിർത്താൻ സഹായിക്കുമെന്ന സന്ദേശമാണ് ക്യാമ്പെയിൻ മുന്നോട്ടുവയ്ക്കുന്നത്. കുഞ്ഞുങ്ങളുടെ മൃദുലമായ ചർമ്മത്തിന് അനുയോജ്യമായ പരിചരണക്രമം പ്രോത്സാഹിപ്പിക്കുന്ന ഈ പ്രചാരണത്തിൽ‍ ജെൻറിൽ ബേബി ഷാംപൂ, റിഫ്രെഷിംഗ് ബേബി സോപ്പ്, ജെൻറിൽ ബേബി പൗഡർ, ജെൻറിൽ ബേബി സൺസ്‌ക്രീൻ ലോഷൻ തുടങ്ങിയ ഉല്പന്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മാതാപിതാക്കൾക്ക് വിശ്വസിക്കാവുന്ന ലളിതവും ഫലപ്രദവുമായ ശിശുപരിചരണ മാർ‍ഗനിർദ്ദേശങ്ങൾ‍ നൽകുകയാണ് പ്രധാന ലക്ഷ്യമെന്നും ഡിജിററൽ‍, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ഈ ക്യാമ്പെയിൻ മലയാളം ഉൾപ്പടെ ഒമ്പത് ഭാഷകളിൽ പുറത്തിറക്കാനാണ് പദ്ധതിയെന്നും കമ്പനി ബേബി കെയർ ‍ ഡയറക്ടർ ചക്രവർത്തി എൻ‍.വി. പറഞ്ഞു.

Summary : Himalaya Babycare has launched a new campaign to create awareness among parents about the care their babies need in the changing climate. "Main goal is to provide parents with simple and effective childcare guidelines that they can trust, and that the campaign, which will be promoted nationwide through digital and social media platforms, is planned to be launched in nine languages, including Malayalam" Himalaya's Baby Care Director Chakravarthy N.V. said. 


Comments

    Leave a Comment