മലയാളത്തിൽ രണ്ടാഴ്ചയ്ക്കിടെ പുറത്തിറങ്ങിയ 3 ഹിറ്റ് സ്വീകലുകളിലും കോമൺ ആയി ആ നടൻ.

The actor appeared in all 3 hit sequels released in Malayalam within two weeks.

ആട് 3', 'വാഴ 2', 'ഭരതനാട്യം 2: മോഹിനിയാട്ടം' എന്നീ സീക്വൽ ചിത്രങ്ങളിലെ ആ നടൻ മലയാളത്തിലെ ഭാഗ്യനാടൻ എന്ന പ്രശസ്തിയിലേക്ക്.....

സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി ഒരുക്കിയ ചിത്രമായ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ ഭരതനാട്യം 2 : മോഹിനിയാട്ടം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. സൈജു കുറുപ്പ് തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.

സമൂഹ മാധ്യമ താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ സംവിധാനം ചെയ്‌ത ചിത്രമായ വാഴ 2 : ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് സൗഹൃദവും കുടുംബ ബന്ധങ്ങളും വൈകാരിക നിമിഷങ്ങളാലും സമ്പന്നമാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചിത്രം ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടം കൈവരിച്ചിരുന്നു.

മിഥുൻ മാനുവൽ തോമസ് ജയസൂര്യയെ നായകനാക്കി ഒരുക്കിയ ആട് 3 റിലീസ് ചെയ്ത ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 100 കോടിക്ക് മുകളിലാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷനായി നേടിയത്. ജയസൂര്യക്കൊപ്പം വിനായകൻ, സൈജു കുറുപ്പ്. വിജയ് ബാബു, ഇന്ദ്രൻസ് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. 

ഇപ്പോൾ ചർച്ചയാകുന്നത് ഈ മൂന്ന് ഹിറ്റ് സിനിമകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് ഭാഗ്യ നടൻ എന്ന പേര് സമ്പാദിച്ച താരത്തിന്റെ സാന്നിധ്യമാണ്. ആടിൽ സർബത്ത് ഷമീർ എന്ന കഥാപാത്രമായി എത്തിയ വിജയ് ബാബു ആണ് ഇപ്പോഴത്തെ ആ ഭാഗ്യ താരം. കഥാപാത്ര സൃഷ്ട്ടിയിലെ വ്യത്യസ്തത കൊണ്ടും വിജയ് ബാബുവിന്റെ നർമ്മം കലർന്ന അഭിനയരീതി കൊണ്ടും സർബത്ത് ഷമീർ ഷമീർ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമാണ്. ഒരു പക്ഷെ ഭാവിയിൽ ഒരു സോളോ കഥാപാത്രമായി ആ പേരിൽ ഒരു സിനിമ തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

വാഴയിൽ മുജീബ് എന്ന അധ്യാപകന്റെ റോളിലും മോഹിനിയാട്ടത്തിൽ മോഹൻദാസ് എന്ന കഥാപാത്രമായും വിജയ് ബാബു ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്.

Comments

    Leave a Comment