ആയുർവേദ രംഗത്തേക്ക് ആംവേ

Amway enters the Ayurveda sector

ആയുർവേദത്തോടും സസ്യാധിഷ്ഠിത ആരോഗ്യപരിപാലനത്തോടുമുള്ള ഉപഭോക്താക്കളുടെ താൽപര്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ഉൽപ്പന്ന ശ്രേണി അവതരിപ്പിച്ചത്.

ആയുർവേദ മേഖലയിലേക്ക് പുതിയ ചുവടുവെപ്പുമായി ആംവേ ഇന്ത്യ. ‘ന്യൂട്രിലൈറ്റ് ആയുർവേദ’ എന്ന പേരിൽ ഒൻപത് പുതിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന ശ്രേണിയാണ് കമ്പനി അവതരിപ്പിച്ചത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ന്യൂട്രിലൈറ്റ് ആയുർവേദയെ 100 കോടി രൂപയുടെ വിറ്റുവരവ് ഉള്ള വിഭാഗമാക്കി വളർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

ആയുർവേദത്തോടും സസ്യാധിഷ്ഠിത ആരോഗ്യപരിപാലനത്തോടുമുള്ള ഉപഭോക്താക്കളുടെ താൽപര്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ഉൽപ്പന്ന ശ്രേണി അവതരിപ്പിച്ചത്. ഓർഗാനിക് രീതിയിൽ കൃഷി ചെയ്യുന്ന ന്യൂട്രിസർട്ട് സർട്ടിഫൈഡ് ഫാമുകളിൽനിന്ന് ശേഖരിക്കുന്ന ആയുർവേദ സസ്യങ്ങളാണ് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ  ആംവേയുടെ നിർമ്മാണ കേന്ദ്രത്തിലാണ് ഇവ ഉൽപ്പാദിപ്പിക്കുന്നത്.

ആദ്യ ഘട്ടത്തിൽ കാലമേഘ, ശിഗ്രു (മുരിങ്ങ), വൃക്ഷാമ്ല (ഗാർസീനിയ) എന്നീ മൂന്ന് ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തുന്നത്. കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനാണ് കാലമേഘ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതും വീക്കവും കുറയ്ക്കാൻ ശിഗ്രുവും മെറ്റബോളിസവും സംതൃപ്തിയും മെച്ചപ്പെടുത്താൻ വൃക്ഷാമ്ലയും സഹായിക്കുമെന്ന് കമ്പനി പറയുന്നു.

5,000 വർഷത്തെ ആയുർവേദ പാരമ്പര്യവും ന്യൂട്രിലൈറ്റിന്റെ 90 വർഷത്തെ സസ്യശാസ്ത്ര ഗവേഷണ പരിചയവും സംയോജിപ്പിച്ചാണ് ഉൽപ്പന്നങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. ഡിഎൻഎ ഫിംഗർപ്രിന്റിങ്, ആക്ടീവ് ഇൻഗ്രിഡിയന്റ് ടെസ്റ്റിങ്, സീഡ്-ടു-സപ്ലിമെന്റ് ട്രേസബിലിറ്റി തുടങ്ങിയ പരിശോധനകളിലൂടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഘടകങ്ങളുടെ ആധികാരികതയും ഉറപ്പാക്കുന്നതായും കമ്പനി അറിയിച്ചു.

“ആയുർവേദത്തിൽ ഉപഭോക്താക്കളുടെ വിശ്വാസം വർധിച്ചുവരികയാണ്. അതേസമയം, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, ഘടകങ്ങളുടെ ഉറവിടം, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച് കൂടുതൽ സുതാര്യതയും ശാസ്ത്രീയമായ ഉറപ്പും അവർ പ്രതീക്ഷിക്കുന്നു. ആയുർവേദത്തിന്റെ വലിയ സാധ്യതകളിലുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ന്യൂട്രിലൈറ്റ് ആയുർവേദയെ 100 കോടി രൂപയുടെ വിഭാഗമാക്കി വളർത്താൻ ലക്ഷ്യമിടുന്നത്.” ആംവേ ഇന്ത്യ മാനേജിങ് ഡയറക്ടർ രാജ്നീഷ് ചോപ്ര പറഞ്ഞു. 

കലമേഘയ്ക്ക് ₹449, ശിഗ്രുവിന് ₹651, വൃക്ഷാമ്ലയ്ക്ക് ₹449 എന്നിങ്ങനെയാണ് വില. സെപ്റ്റംബർ 8 മുതൽ ആംവേയുടെ അംഗീകൃത വിതരണ ചാനലുകൾ, ആംവേ സ്റ്റോറുകൾ, Amway.in എന്നിവ വഴി ഉൽപ്പന്നങ്ങൾ ലഭ്യമാകും.

Summary : Amway India has made a new foray into the Ayurveda sector. The company launched a range comprising nine new products under the name ‘Nutrilite Ayurveda’. The new product range was introduced amidst growing consumer interest in Ayurveda and plant-based healthcare. From September 8, the products will be available through Amway's authorized distribution channels, Amway stores, and Amway.in.



Comments

    Leave a Comment