ഡോ.പി.ബി. ബോസ് ; വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ്.

Dr. P.B. Bose is Global Vice President of World Malayalee Council. അമേരിക്കയിലെ ഡാളസില്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 15-ാമത് ദ്വിവത്സര ആഗോള സമ്മേളനത്തില്‍ 2026-2028 കാലയളവിലേക്കുള്ള ഗ്ലോബല്‍ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഡോ. പി. ബി. ബോസ്.

നിലവില്‍ 51 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനശൃംഖല, മലയാളികളുള്ള 182 രാജ്യങ്ങളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിച്ച് ശക്തമായ ഒരു ആഗോള മലയാളി നെറ്റ് വർക്ക് രൂപപ്പെടുത്തുക എന്നതാണ് പുതിയ നേതൃത്വത്തിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളിലൊന്നെന്ന് ഡോ. പി. ബി. ബോസ്

മലയാളി കൗണ്‍സിലിന്റെ 2026-2028 കാലയളവിലേക്കുള്ള ഗ്ലോബല്‍ വൈസ് പ്രസിഡന്റായി ഡോ. പി. ബി. ബോസ് ചുമതലയേറ്റു. അമേരിക്കയിലെ ഡാളസില്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 15-ാമത് ദ്വിവത്സര ആഗോള സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് 
സ്ഥാനം ഏറ്റെടുത്തത്. 

ലോകത്തിലെ 195 രാജ്യങ്ങളില്‍ 182 രാജ്യങ്ങളിലും മലയാളി സാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ 51 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനശൃംഖല, മലയാളികളുള്ള 182 രാജ്യങ്ങളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിച്ച് ശക്തമായ ഒരു ആഗോള മലയാളി നെറ്റ് വർക്ക്  രൂപപ്പെടുത്തുക എന്നതാണ് പുതിയ നേതൃത്വത്തിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളിലൊന്നെന്ന് ഡോ. പി. ബി. ബോസ് പറഞ്ഞു. രാജ്യാതിര്‍ത്തികള്‍ക്കപ്പുറം മലയാളികളുടെ അറിവും അനുഭവസമ്പത്തും സംരംഭകത്വവും പുതുതലമുറയുടെ കഴിവുകളും പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ ആഗോള പ്ലാറ്റ്ഫോമായി വേള്‍ഡ് മലയാളി കൗണ്‍സിലിനെ കൂടുതല്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒസാക്ക ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ പി.ബി.ബോസ് മൂന്ന് പതിറ്റാണ്ടിലേറെയായി ട്രാവല്‍, ടൂറസം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. 

Comments

    Leave a Comment