'യുണൈറ്റഡ് എഗ്ഗ് മെര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍' സംഘടനയുമായി മുട്ട വ്യാപാരികള്‍.

Egg traders with the 'United Egg Merchants Welfare Association'. മുട്ട വ്യാപാരികളുടെ സംഘടന രൂപീകരണ യോഗവും പ്രഥമ സംസ്ഥാന സമ്മേളനവും രക്ഷാധികാരി സി കെ ജമാല്‍ ഉദ്ഘാടനം ചെയ്യുന്നു.ജോര്‍ജ് എടത്തില്‍, ജിന്‍ വര്‍ഗ്ഗീസ്,സി.എം. ബൈജു എന്നിവര്‍ സമീപം.

മുട്ടയ്ക്ക് വില സ്ഥിരത ഉറപ്പാക്കാനായി മുട്ട ഉല്‍പാദകരുമായും, വിവിധി സംസ്ഥാന സര്‍ക്കാരുകളുമായും ആശയവിനിമയം നടത്താന്‍ കൊച്ചിയില്‍ കൂടിയ പ്രഥമ സംസ്ഥാന സമ്മേളനം തീരുമാനിച്ചു.

എറണാകുളം കേന്ദ്രമാക്കി 'യുണൈറ്റഡ് എഗ്ഗ് മെര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍'എന്ന പേരില്‍ സംഘടന രൂപീകരിച്ചതായി മുട്ട വ്യാപാരികള്‍ അറിയിച്ചു. മുട്ടയ്ക്ക് അടിക്കടിയുണ്ടാകുന്ന അനിയന്ത്രിതമായ വിലക്കയറ്റം വ്യാപാരികളെയും, ഉപഭോക്താക്കളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതായി യോഗം വിലയിരുത്തി. 

മുട്ടയ്ക്ക് വില സ്ഥിരത ഉറപ്പാക്കാനായി മുട്ട ഉല്‍പാദകരുമായും, വിവിധി സംസ്ഥാന സര്‍ക്കാരുകളുമായും ആശയവിനിമയം നടത്താന്‍ കൊച്ചിയില്‍ കൂടിയ പ്രഥമ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. 

സംഘടനയുടെ ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. 
സി.കെ. ജമാല്‍ (രക്ഷാധികാരി) ജിന്‍ വര്‍ഗ്ഗീസ് (പ്രസിഡന്റ്) സി.എം. ബൈജു (ജനറല്‍ സെക്രട്ടറി), ജോബി ജോര്‍ജ്ജ് (ട്രഷറര്‍) എ.കെ.കബീര്‍, പി.അബ്ദുള്‍ സത്താര്‍,പി എം ഫൈസല്‍, ബദറുദ്ദീന്‍, മണി (വൈസ് പ്രസിഡന്റുമാര്‍) എ എന്‍.പ്രസാദ്, മുഹമ്മദ് അനസ്, സാജന്‍ കെ ജോയ്, വി.പി. കുഞ്ഞുമോന്‍, കെഎ.ശരത് ലാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. 

Comments

    Leave a Comment