കുഞ്ഞുങ്ങളുടെ ചർമ്മം മുതിർന്നവരുടേതിനേക്കാൾ ലോലമായതിനാൽ സ്വാഭാവിക പി.എച്ച്. ബാലൻസിനനുസരിച്ചുള്ള സൗമ്യമായ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടതിൻറെ പ്രാധാന്യവും കാമ്പയിൻ ചൂണ്ടിക്കാട്ടുന്നു.
കുഞ്ഞുങ്ങളുടെ അതിലോലമായ ചർമ്മത്തിൻറെ സ്വാഭാവിക പി.എച്ച്. ബാലൻസ് സംരക്ഷിക്കുന്നതിൻറെ പ്രാധാന്യം ഉയർത്തിക്കാട്ടി ഹിമാലയ ബേബികെയർ ‘മാച്ചി മാച്ചി പി.എച്ച്’ എന്ന പുതിയ കാമ്പയിൻ ആരംഭിച്ചു.
ഹിമാലയയുടെ പി.എച്ച്. 5.5 ജെൻറിൽ റേഞ്ചിലുള്ള ബേബി ഷാംപൂ, വാഷ്, ലോഷൻ, ക്രീം എന്നിവയാണ് കാമ്പയിനിലെ പ്രധാന ഉൽപ്പന്നങ്ങൾ. കുഞ്ഞുങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക പി.എച്ച്. ബാലൻസ് നിലനിർത്താനും ചർമ്മ സംരക്ഷണ പാളിയെ സംരക്ഷിക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്ന രീതിയിലാണ് ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
രക്ഷിതാക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രസകരമായ ഡിജിറ്റൽ ചലച്ചിത്രത്തിലൂടെയാണ് കാമ്പയിൻ സന്ദേശം അവതരിപ്പിക്കുന്നത്. കുഞ്ഞുങ്ങളുടെ ചർമ്മം മുതിർന്നവരുടേതിനേക്കാൾ ലോലമായതിനാൽ സ്വാഭാവിക പി.എച്ച്. ബാലൻസിനനുസരിച്ചുള്ള സൗമ്യമായ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടതിൻറെ പ്രാധാന്യവും കാമ്പയിൻ ചൂണ്ടിക്കാട്ടുന്നു.
ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രാദേശിക ഔട്ട്റീച്ച് പ്രവർത്തനങ്ങളിലൂടെയും രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ഈ കാമ്പയിൻ മലയാളം ഉൾപ്പെടെ 10 ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയിട്ടുണ്ട്.
Summary : Himalaya BabyCare has launched a new campaign titled ‘Matchi Matchi pH’, highlighting the importance of preserving the natural pH balance of babies' delicate skin. The campaign message is conveyed through an engaging digital film that is easy for parents to understand. It also highlights the importance of choosing gentle skincare products that align with the natural pH balance, given that a baby's skin is more delicate than an adult's.





_speaking_at_ABB_Accelerator.jpg)





Comments