പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍

Mirinda in a new form available in the market

പെപ്സികോ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ ടീം രൂപകല്‍പ്പന ചെയ്ത പുതിയ ലുക്ക്, ജെന്‍ സി വിഭാഗത്തെ ആകര്‍ഷിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

മിരിന്‍ഡയുടെ പുതിയ ആഗോള  പ്ലാറ്റ്ഫോമായ 'സ്‌മൈല്‍ പ്ലീസ്', പരിഷ്‌കരിച്ച ലോഗോ പുറത്തിറക്കി. 

നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ സന്തോഷത്തിന്റെ നിമിഷങ്ങള്‍ കണ്ടെത്താനും പുഞ്ചിരി പടര്‍ത്താനും ലക്ഷ്യമിട്ടാണ് മിരിന്‍ഡ ഈ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പെപ്സികോ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ ടീം രൂപകല്‍പ്പന ചെയ്ത പുതിയ ലുക്ക്, ജെന്‍ സി വിഭാഗത്തെ ആകര്‍ഷിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ബ്രാന്‍ഡിന്റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഊര്‍ജ്ജസ്വലമായ നിറങ്ങളും ബോള്‍ഡ് ടൈപ്പോഗ്രാഫിയുമാണ് പുതിയ പാക്കേജിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യാംപയിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ നേതൃത്വത്തിലുള്ള 'സ്‌മൈല്‍ ചെയിന്‍' എന്ന ഡിജിറ്റല്‍ പരിപാടിയും ആരംഭിച്ചു.

പുതിയ മാറ്റങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉന്മേഷവും സന്തോഷവും പകരുകയാണ് ലക്ഷ്യമെന്ന് പെപ്സികോ ഇന്റര്‍നാഷണല്‍ ബ്രെവറേജ് സി.ഇ.ഒ യുജിന്‍ വില്ലെംസെന്‍ പറഞ്ഞു. മാറുന്ന ഉപഭോക്തൃ അഭിരുചികള്‍ക്ക് അനുസൃതമായി മിരിന്‍ഡയെ കൂടുതല്‍ ആകര്‍ഷകമാക്കാനാണ് ഈ പരിഷ്‌കാരങ്ങളെന്ന് പെപ്സികോ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ വി.പി നിതിന്‍ ഭണ്ഡാരിയും വ്യക്തമാക്കി.

ഇന്ത്യയുള്‍പ്പെടെയുള്ള ആഗോള വിപണികളില്‍ പുതിയ രൂപത്തിലുള്ള മിരിന്‍ഡ ലഭ്യമായിത്തുടങ്ങും.

Content : Mirinda’s new global platform, ‘Smile Please’, has unveiled a revamped logo. Mirinda aims to find moments of joy and spread smiles amidst the hustle and bustle of everyday life. The new look, designed by PepsiCo’s Design and Innovation team, is designed to appeal to the Gen C segment.

Comments

    Leave a Comment