ആക്സിലറേറ്റ് എസ്ഐഎഫ് ആരംഭിച്ച് ആക്സിസ് എഎംസി

Axis AMC to launch its SIF business, ‘Accelerate SIF’,

നിക്ഷേപകരുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമായ നിക്ഷേപ മാർഗ്ഗങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ആക്സിസ് എഎംസിയുടെ നിക്ഷേപ വൈദഗ്ധ്യവും പദ്ധതികൾ വികസിപ്പിക്കുന്നതിലെ മികവും ഇതിനായി ഉപയോഗപ്പെടുത്തും.

രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ആക്സിസ് എഎംസി ആക്സിലറേറ്റ് എസ്ഐഎഫിലൂടെ വളർന്നുവരുന്ന  സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (എസ്ഐഎഫ്) വിഭാഗത്തിലേക്ക് കടന്നു. നിക്ഷേപകരുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമായ നിക്ഷേപ മാർഗ്ഗങ്ങൾ  ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ആക്സിസ് എഎംസിയുടെ നിക്ഷേപ വൈദഗ്ധ്യവും പദ്ധതികൾ  വികസിപ്പിക്കുന്നതിലെ മികവും ഇതിനായി ഉപയോഗപ്പെടുത്തും.

മികച്ച റിസ്ക് അഡ്ജസ്റ്റഡ് റിട്ടേൺ ലഭ്യമാക്കുക എന്നതാണ് ആക്സിലറേറ്റ് എസ്ഐഎഫ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി റിസ്ക് മാനേജ്മെന്റ്, നിക്ഷേപങ്ങളിലെ അച്ചടക്കം, ദീർഘകാലാടിസ്ഥാനത്തിലുള്ള മൂല്യസൃഷ്ടി എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകും.

സാമ്പത്തിക സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ പരിചയമുള്ള നന്ദിക് മല്ലിക് ആക്സിസ് എഎംസിയുടെ ഈ പുതിയ സംരംഭത്തിന് നേതൃത്വം നൽകും. ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസിയിൽ ലോംഗ് ഷോർട്ട് ഫണ്ട്  വിജയകരമായി അവതരിപ്പിച്ചതുൾപ്പെടെ ഈ മേഖലയിൽ മികച്ച അനുഭവസമ്പത്ത് ഉണ്ട്. ഇതിനു മുൻപ് അവെൻഡസ് ക്യാപിറ്റൽ പബ്ലിക് മാർക്കറ്റ്സ് ആൾട്ടർനേറ്റ് സ്ട്രാറ്റജീസ് എൽഎൽപിയിൽ സിഐഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എസ്ഐഎഫുകളുടെ വരവ് വ്യവസായ രംഗത്തെ ഒരു പ്രധാന ചുവടുവെപ്പാണെന്ന് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ബി. ഗോപകുമാർ വ്യക്തമാക്കി. നിക്ഷേപകരുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് മികച്ച നിക്ഷേപ മാർഗ്ഗങ്ങൾക്കായുള്ള ആവശ്യകത ഇപ്പോൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിക്ഷേപകർക്ക് കാലക്രമേണ മികച്ച നേട്ടങ്ങളും മൂല്യവും നൽകാനുള്ള കഴിവിനെ ആശ്രയിച്ചായിരിക്കും എസ്ഐഎഫുകളുടെ ദീർഘകാല വിജയം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്സിലറേറ്റ് എസ്ഐഎഫ് മുഖേന ഇക്വിറ്റി, ഹൈബ്രിഡ് വിഭാഗങ്ങളിൽ ഉടൻ പദ്ധതികൾ പുറത്തിറക്കാൻ ആക്സിസ് എഎംസി ലക്ഷ്യമിടുന്നു.

ഇന്നത്തെ വിപണി സാഹചര്യങ്ങളിൽ സജീവമായ പോർട്ട്‌ഫോളിയോ സൃഷിക്കുന്നത്   എന്നത്തേക്കാളും പ്രധാനമാണെന്ന് ആക്സിസ് മ്യൂച്വൽ ഫണ്ട് സിഐഒ ആർ ശിവകുമാർ പറഞ്ഞു. വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആക്സിലറേറ്റ് എസ്ഐഎഫ് സഹായിക്കുമെന്നും, മികച്ച റിസ്ക് അഡ്ജസ്റ്റഡ് വരുമാനം ഉണ്ടാക്കുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും കൂടാതെ എസ്ഐഎഫ് മേഖലയിൽ ഇക്വിറ്റി, ഹൈബ്രിഡ് പദ്ധതികളുടെ വളർച്ചയ്ക്ക് നന്ദിക്കിന്റെ വൈദഗ്ധ്യവും വിപണി പരിജ്ഞാനവും വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary : Axis AMC, one of the country's leading asset management companies, has entered the emerging Specialized Investment Fund (SIF) segment through 'Axis SIF Accelerate'. This move aims to provide diverse investment avenues tailored to the evolving needs of investors, leveraging Axis AMC's investment expertise and excellence in product development.


Comments

    Leave a Comment