ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരെ ശാക്തീകരിക്കുന്നതിനും ബിസിനസ് വളർച്ച ത്വരിതപ്പെടുത്തുന്നതിനും മനുഷ്യർക്കൊപ്പം എഐ ഏജൻറുമാരെയും പ്രവർത്തിപ്പിക്കാമെന്ന പദ്ധതിയാണ് സെലെസ് ഫോഴ്‌സ് മുന്നോട്ടുവച്ചത്.
മനുഷ്യരും എഐ ഏജൻറുമാരും ഒരുമിച്ച് പ്രവർത്തിക്കുന്ന ‘ഏജൻറിക് എൻറർപ്രൈസ്’ എന്ന ആശയത്തിന് കഴിഞ്ഞ ദിവസം സാൻ ഫ്രാൻസിസ്കോയിൽ സെയിൽസ്ഫോഴ് സ് സംഘടിപ്പിച്ച ഡ്രീംഫോഴ്സ് 2026 രാജ്യന്തര സമ്മേളനം രൂപം നൽകി.
മനുഷ്യരെ സഹായിക്കുക മാത്രം ചെയ്യുന്ന എഐയിൽ നിന്ന് സ്വയം കാര്യങ്ങൾ മനസിലാക്കി നടപടികൾ സ്വീകരിച്ച് യഥാർഥ ജോലികൾ പൂർത്തിയാക്കാൻ കഴിയുന്ന എഐയിലേക്ക് മാറി നടപടിയെടുക്കാനും യഥാർഥ ബിസിനസ് പ്രവർത്തനങ്ങൾ നിർവഹിക്കാനും കഴിയുന്ന എഐ സംവിധാനങ്ങളിലേക്കുള്ളൊരു മാറ്റമാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരെ ശാക്തീകരിക്കുന്നതിനും ബിസിനസ് വളർച്ച ത്വരിതപ്പെടുത്തുന്നതിനും മനുഷ്യർക്കൊപ്പം എഐ ഏജൻറുമാരെയും പ്രവർത്തിപ്പിക്കാമെന്ന പദ്ധതിയാണ് സെലെസ് ഫോഴ്‌സ് മുന്നോട്ടുവച്ചത്.
ജീവനക്കാരെ സഹായിക്കുന്ന എഐയിൽ നിന്ന് ബിസിനസ് സാഹചര്യങ്ങൾ മനസ്സിലാക്കി സ്വയം പ്രവർത്തിക്കുകയും ജോലികൾ പൂർത്തിയാക്കുകയും ചെയ്യുന്ന എഐയിലേക്കുള്ള മുന്നേറ്റമായിരിക്കും എൻറർപ്രൈസ് എഐയുടെ അടുത്ത ഘട്ടം. ജീവനക്കാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എഐ ഇൻറർഫേസുകളിലേക്ക് സെയിൽസ്ഫോഴ്സിൻറെ ഡാറ്റ, വർക്ക്ഫ്ലോകൾ, ബിസിനസ് ലോജിക്, സുരക്ഷ, ഗവേണൻസ് എന്നിവ എത്തിക്കുന്ന പുതിയ ഇൻറർഫേസ് ലെയറായ എ ഐ ഫോഴ്‌സ്, ക്ലവ്ഡിൻറെ റീസണിംഗ് ശേഷിയും സേൽസ്ഫോഴ്സിൻറെ ഡാറ്റയും വർക്ക്ഫ്ലോകളും പ്രവർത്തനങ്ങളും സംയോജിപ്പിക്കൽ, ആന്ത്രോപിക്കുമായി സഹകരിച്ചുകൊണ്ട് ക്ലവുഡ്‌ഫോഴ്‌സ്,എൻവിഡിയ നെമോട്രോൺ അടിസ്ഥാനമാക്കി വികസിപ്പിച്ച കോഅ എന്ന സി ആർ എം റീസണിംഗ് മോഡൽ, ആമസോൺ വെബ് സർവീസസ് (എ ഡബ്ലിയു എസ്) മായുള്ള സഹകരണം, എഐ ഏജൻറുമാരെയും എൻറർപ്രൈസ് ഡാറ്റയെയും തമ്മിൽ കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കുന്ന പുതിയ ഇൻറഗ്രേഷനുകൾ തുടങ്ങിയ നിരവധി പുതിയ പ്രഖ്യാപനങ്ങളും സമ്മിറ്റിൽ നടത്തി.
എൻറർപ്രൈസ് സാങ്കേതികവിദ്യയുടെ ഭാവിയിലേക്കുള്ള സൂചനയാണ് ഡ്രീംഫോഴ്സ് നൽകുന്നതെന്ന് കമ്പനി സൗത്ത് ഏഷ്യ പ്രസിഡൻറും സി.ഇ.ഒയുമായ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് നിർണായക ഘട്ടമാണ്. ഇന്ത്യൻ ബിസിനസുകൾ എഐ പരീക്ഷണങ്ങളിൽ നിന്ന് ഉപഭോക്തൃ സേവനം, ജീവനക്കാരുടെ ശാക്തീകരണം, ബിസിനസ് വളർച്ച എന്നിവയിൽ എഐ ഏജൻറുമാരെ പ്രയോജനപ്പെടുത്തുന്നതിലേക്ക് നീങ്ങുകയാണെന്നും അവർ അഭിപ്രായപ്പെട്ടു
Summary : The concept of the ‘Agentic Enterprise’—where humans and AI agents work together—took shape at the Dreamforce 2026 international conference organized by Salesforce in San Francisco recently. The conference showcased a shift from AI that merely assists humans to AI systems capable of independently understanding situations, taking action, and executing actual business operations.



.jpg)
.jpg)




.jpeg)

Comments