എയര്‍ബിഎന്‍ബി സേവനങ്ങള്‍, എയര്‍ബിഎന്‍ബി എക്‌സ്പീരിയന്‍സ്, ബോട്ടിക് ഹോട്ടലുകള്‍ എന്നിവ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ലഭ്യമാണ്. കാര്‍ റെന്റല്‍, പുതിയ ആപ്പ് ഫീച്ചറുകള്‍ എന്നിവ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും.
ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിനുള്ള എക്‌സ്‌ക്ലൂസീവ് ആക്‌സസ് ഉള്‍പ്പടെ എയര്‍ബിഎന്‍ബി കൂടുതല്‍ സേവനങ്ങള്‍ ആരംഭിക്കുന്നു.
കാര്‍ റെന്റല്‍, പലചരക്ക് ഡെലിവറി, എയര്‍പോര്‍ട്ട് പിക്ക് അപ്പ്, ലഗേജ് സ്റ്റോറേജ് മുതലായ സേവനങ്ങളാണ് എയര്‍ബിഎന്‍ബി ആരംഭിക്കുന്നത്. ഉപഭോക്താക്കളെ സഹായിക്കുന്നതിനായി എഐ അധിഷ്ഠിത ടൂളുകള്‍ ഉപയോഗിച്ച് എയര്‍ബിഎന്‍ബി ആപ്പ് അപ്ഗ്രേഡ് ചെയ്യും.
ഇതിന് പുറമെ, ആയിരക്കണക്കിന് ബോട്ടിക്, സ്വതന്ത്ര ഹോട്ടലുകള്‍ എയര്‍ബിഎന്‍ബിയുടെ ഭാഗമാകും. ന്യൂയോര്‍ക്ക്, പാരീസ്, ലണ്ടന്‍, മാഡ്രിഡ്, റോം, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 20 മികച്ച ലക്ഷ്യസ്ഥാനങ്ങളില്‍ അതിഥികള്‍ക്ക് അതിശയകരമായ ഹോട്ടലുകള്‍ കണ്ടെത്താന്‍ ഇതിലൂടെ സാദ്ധ്യമാകും.
എയര്‍ബിഎന്‍ബി സേവനങ്ങള്‍, എയര്‍ബിഎന്‍ബി എക്‌സ്പീരിയന്‍സ്, ബോട്ടിക് ഹോട്ടലുകള്‍ എന്നിവ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ലഭ്യമാണ്. കാര്‍ റെന്റല്‍, പുതിയ ആപ്പ് ഫീച്ചറുകള്‍ എന്നിവ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും.
Summary : Airbnb is launching more services, including exclusive access to this year's FIFA World Cup. Airbnb is launching services such as car rentals, grocery delivery, airport pick-up, and luggage storage. The Airbnb app will be upgraded with AI-based tools to help customers.












Comments