ഔട്ട്ഡോർ ജോലികൾ മുതൽ വ്യക്തിഗത സഹായം വരെ നൽകി മലയാളി സ്റ്റാർട്ടപ്പ് ‘കാസ്കേഡർ’

Malayali startup ‘Cascader’ offers personal assistance.

“നിങ്ങളുടെ തിരക്ക് ഞങ്ങൾക്കറിയാം, നിങ്ങളുടെ സമയം വിലപ്പെട്ടതാണ്, ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം” എന്ന സന്ദേശവുമായാണ് കാസ്കേഡർ ജനങ്ങളിലേക്ക് എത്തുന്നത്. പുറത്തുപോയി ചെയ്യേണ്ടിവരുന്ന ഏതാണ്ട് എല്ലാ ദൈനംദിന ജോലികൾക്കും ഉപഭോക്താവിന് പകരം ഒരു ഏജന്റിനെ നിയോഗിക്കാം എന്നതാണ് ആപ്പിന്റെ പ്രധാന പ്രത്യേകത.

തിരക്കേറിയ ജീവിതത്തിൽ സമയം ലാഭിക്കാനും ദൈനംദിന ആവശ്യങ്ങൾ എളുപ്പമാക്കാനും സഹായിക്കുന്ന വിശ്വസ്ത ഏജന്റുമാരെ ലഭ്യമാക്കുന്ന മലയാളി സ്റ്റാർട്ടപ്പ് കാസ്കേഡർ ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിച്ച മൊബൈൽ ആപ്പ് ‘Hire an agent’ ശ്രദ്ധേയമാകുന്നു.

“നിങ്ങളുടെ തിരക്ക് ഞങ്ങൾക്കറിയാം, നിങ്ങളുടെ സമയം വിലപ്പെട്ടതാണ്, ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം” എന്ന സന്ദേശവുമായാണ് കാസ്കേഡർ ജനങ്ങളിലേക്ക് എത്തുന്നത്. പുറത്തുപോയി ചെയ്യേണ്ടിവരുന്ന ഏതാണ്ട് എല്ലാ ദൈനംദിന ജോലികൾക്കും ഉപഭോക്താവിന് പകരം ഒരു ഏജന്റിനെ നിയോഗിക്കാം എന്നതാണ് ആപ്പിന്റെ പ്രധാന പ്രത്യേകത.
ഒരാൾക്ക് വേണ്ടി ക്യൂവിൽ നിൽക്കുക, രേഖകളും ഡോക്യുമെന്റുകളും ഓഫീസുകളിലും സ്ഥാപനങ്ങളിലും സമർപ്പിക്കുക, രേഖകൾ ശേഖരിച്ച് എത്തിക്കുക, വെരിഫിക്കേഷൻ നടത്തുക, പ്രോപ്പർട്ടി ഇൻസ്പെക്ഷൻ നടത്തുക തുടങ്ങിയ ജോലികൾ മുതൽ വിവിധ ഡെലിവറി ജോലികൾ, ഷോപ്പിംഗ്, യാത്രകളിൽ കമ്പാനിയനായി കൂടെ പോകൽ തുടങ്ങിയ സേവനങ്ങളും Hire an agent ലൂടെ ലഭ്യമാക്കാം.

ബാങ്ക്, സർക്കാർ ഓഫീസുകൾ, കമ്പനികൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ വ്യക്തികൾക്കു നേരിട്ട് പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ അവരുടെ ആവശ്യങ്ങൾക്കായി ഏജന്റിന്റെ സഹായം തേടാം. പ്രോപ്പർട്ടി വാങ്ങുന്നതിനോ വാടകയ്ക്കെടുക്കുന്നതിനോ മുമ്പുള്ള പരിശോധന, ഡോക്യുമെന്റുകൾ സമർപ്പിക്കൽ, സാധനങ്ങൾ വാങ്ങി എത്തിക്കൽ, ഡെലിവറി ജോലികൾ, വിവിധ വെരിഫിക്കേഷൻ ആവശ്യങ്ങൾ തുടങ്ങിയവയ്ക്കും ഏജന്റിനെ നിയോഗിക്കാം.

ആവശ്യമെങ്കിൽ ആശുപത്രി സഹായവും ലഭ്യമാണ്. രോഗികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ആശുപത്രിയിൽ കൂടെ നിൽക്കുക, മരുന്നുകൾ വാങ്ങി നൽകുക, പരിശോധനാ ഫലങ്ങൾ ശേഖരിക്കുക തുടങ്ങിയ സഹായങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ആശുപത്രി സേവനങ്ങൾക്ക് പുറമെ, പുറത്തുപോയി മറ്റൊരാൾക്കുവേണ്ടി ചെയ്യേണ്ട ഏത് നിയമാനുസൃത ജോലിക്കും ഏജന്റിന്റെ സഹായം തേടാം എന്നതാണ് Hire an agent ന്റെ പ്രധാന ആശയം. ഒരേ സമയം ഒരു ഏജന്റ് ഒരു കസ്റ്റമറുടെ വർക്ക് മാത്രമേ ചെയ്യുകയുള്ളൂ.

മണിക്കൂർ അടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കുന്നതാണ് ആപ്പിൻറെ  മറ്റൊരു പ്രത്യേകത. ആവശ്യമുള്ള സമയത്ത് മാത്രം ഏജന്റിനെ ഹയർ ചെയ്യുന്നതിനാൽ ഉപഭോക്താവിന് ചെലവ് നിയന്ത്രിക്കാനാകും.  അരമണിക്കൂറിന് ₹100 ഉം ഒരു മണിക്കൂറിന് ₹190 ഉം ആണ് സാധാരണ നിരക്ക്. കൂടുതൽ സമയം ആവശ്യമായ സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവും ലഭിക്കും.

“ഒരാൾക്ക് പുറത്തുപോയി ചെയ്യേണ്ട ഒരു ജോലി ഉണ്ടെങ്കിൽ, ആ വ്യക്തിക്ക് പകരം വിശ്വസ്തനായ ഒരു ഏജന്റിനെ നിയോഗിക്കാം എന്നതാണ് ‘Hire an Agent’ എന്ന പ്രോഗ്രാമിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. ക്യൂവിൽ നിൽക്കുന്നതു മുതൽ ഡോക്യുമെന്റ് സമർപ്പിക്കൽ, വെരിഫിക്കേഷൻ, ഇൻസ്പെക്ഷൻ, ഡെലിവറി, ഷോപ്പിംഗ്, യാത്രാ കമ്പാനിയൻ സേവനം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ  സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം,” എന്ന് കോട്ടയം കടുത്തുരുത്തി സ്വദേശിയും ഐടി പ്രൊഫഷണലും കമ്പനിയുടെ സ്ഥാപകനുമായ അമൽ എബ്രഹാം പറഞ്ഞു.

രണ്ടുമാസം മുമ്പ് ആരംഭിച്ച ആപ്പിലൂടെ നിലവിൽ നിരവധി ഉപഭോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകി വരുകയാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ  സംസ്ഥാനത്തിൻറെ  വിവിധ ഭാഗങ്ങളിൽ കൂടുതൽ ആളുകളിലേക്ക് സേവനം എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. തൊഴിൽ നഷ്ടപ്പെട്ടവർക്കും പാർട്ട് ടൈം ജോലി അന്വേഷിക്കുന്ന വിദ്യാർത്ഥികൾക്കും ഉൾപ്പെടെ ഏജന്റ് സേവനത്തിലൂടെ സ്വന്തം നാട്ടിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും കമ്പനി അറിയിച്ചു. കേരളം മുഴുവനും സർവീസ് നടത്തുന്നുണ്ടെന്നും കൂടുതൽ ആളുകൾ ഏജന്റ് ആയി രജിസ്റ്റർ ചെയുന്നതിലൂടെ മികച്ച സേവനം നൽകാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഏജന്റ് ആയി രജിസ്റ്റർ ചെയ്യാനായി ആപ്പ് ഡൗൺലോഡ് ചെയുക. രജിസ്ട്രേഷൻ സൗജന്യമാണ്.
കാസ്കേഡർ ആപ്പ് ഡൗൺലോഡ് ചെയ്ത് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുകയും തീയതി, സമയം, സ്ഥലം തുടങ്ങിയ വിവരങ്ങൾ നൽകുകയും ചെയ്താൽ കാസ്കേഡർ ടീം ഉപഭോക്താവുമായി ബന്ധപ്പെട്ട് ഏജന്റിനെ നിയോഗിക്കും. 

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി +91 7012007478 എന്ന നമ്പറിൽ ബന്ധപ്പെടാം.

Summary  Cascader reaches out to the public with the message: "We understand your busy schedule; your time is valuable—we’ll handle the rest." The app's key feature is that it allows customers to assign an agent to carry out almost any daily task that would otherwise require them to step out.

Comments

    Leave a Comment