പേടിഎം, രാജ്യത്തെ എക്കാലത്തെയും വലിയ ഇനീഷ്യൽ പബ്ലിക് ഓഫറായ 2.5 ബില്യൺ ഡോളർ ഐപിഒയ്ക്ക് ശേഷം, നിലവിലുള്ളവരും മുൻ ജീവനക്കാരുമായ 350 പേർക്ക് കുറഞ്ഞത് 1 കോടി രൂപയുടെ (134,401.38 ഡോളർ) ആസ്തി ഉണ്ടായിരിക്കുമെന്ന് കമ്പനിയിലെ ഒരാൾ റോയിട്ടേഴ്സിനോട് പറഞ്ഞു.
പേടിഎമ്മിന്റെ ഐ പി ഒ യുടെ ഷെയർ അലോട്ട്‌മെന്റ് 2021 നവംബർ 15 ,തിങ്കളാഴ്ച ആകാൻ സാധ്യതയുണ്ട്. 18,300 കോടി രൂപയുടെ പബ്ലിക് ഇഷ്യുവിനായി ബിഡ് ചെയ്യുന്നവർ ബിഎസ് ഇ വെബ്‌സൈറ്റിലോ ഔദ്യോഗിക രജിസ്ട്രാർ ലിങ്ക് ഇൻടൈം പ്രൈവറ്റ് ലിമിറ്റഡ് വെബ്‌സൈറ്റിലോ അവരുടെ അപേക്ഷാ നില പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മാർക്കറ്റ് നിരീക്ഷകർ അഭിപ്രായത്തിൽ പേടിഎമ്മിന്റെ ഷെയർ 30 രൂപ പ്രീമിയത്തിൽ ലഭ്യമകാനാണ് സാധ്യത.
രാജ്യത്തെ എക്കാലത്തെയും വലിയ ഇനീഷ്യൽ പബ്ലിക് ഓഫറിൽ (ഐപിഒ) പേടിഎം ഈ ആഴ്ച 2.5 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു.
കമ്പനിയിലെ ഒരാൾ റോയിട്ടേഴ്സിനോട് പറഞ്ഞതുപ്രകാരം, ഈ ഐ പി
ഒ ക്ക് ശേഷം നിലവിലുള്ളവരും മുൻ ജീവനക്കാരുമായ ഏകദേശം 350 വ്യക്തികളിൽ ഓരോരുത്തർക്കും കുറഞ്ഞത് ഒരു കോടി ഇന്ത്യൻ രൂപയെങ്കിലും ആസ്തി ഉണ്ടായിരിക്കും. പ്രതിശീർഷ വരുമാനം 2000 ഡോളറിൽ താഴെയുള്ള ഒരു രാജ്യത്ത് ഈ പ്രതിഫലം വളരെ വലുതാണ് എന്നും അദ്ദേഹം പറഞ്ഞു.
ഒൻപത് വർഷം മുമ്പ് ഫിൻടെക് സ്ഥാപനമായ പേടിഎമ്മിൽ ചേരാനുള്ള പിതാവിന്റെ എതിർപ്പിനെ മറികടക്കേണ്ടി വന്ന ഇന്ത്യൻ ഇലക്ട്രോണിക്‌സ് എഞ്ചിനീയർ സിദ്ധാർത്ഥ് പാണ്ഡെ, രാജ്യത്തെ എക്കാലത്തെയും വലിയ പബ്ലിക് ഇഷ്യൂ കഴിഞ്ഞാൽ കോടീശ്വരനാകും.ഇപ്പോൾ 39 വയസ്സുള്ള പാണ്ഡെ ഇപ്പോൾ പേ ടി എമ്മിൽ ഇല്ല,മറ്റൊരു സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുന്നു. എന്നാൽ പേടിഎമ്മിലെ ഏഴുവർഷത്തെ പ്രവർത്തനം തനിക്ക് പതിനായിരക്കണക്കിന് ഓഹരികൾ സമ്മാനിച്ചതായി അദ്ദേഹം പറയുന്നു.
വിശദാംശങ്ങൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചുവെങ്കിലും വെള്ളിയാഴ്ച ഓഹരികൾ ഒന്നിന് 2,150 രൂപ ($28.9) ആയിരുന്നു വില. ഒരിക്കലിങ്കിലും ആളുകൾക്ക് അറിയുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യുവാൻ ആവശ്യപ്പെട്ട അച്ഛൻ ഇപ്പോൾ വളരെ സന്തോഷവാനാണ് എന്നും പാണ്ഡെ പറഞ്ഞു.
"പേടിഎം എല്ലായ്പ്പോഴും ഉദാരമായ ഒരു പേയ്‌മാസ്റ്റർ ആണ്. പേടിഎം സ്ഥാപകൻ വിജയ് ശർമ്മ എപ്പോഴും ആഗ്രഹിക്കുന്നത് ആളുകൾ പണം സമ്പാദിക്കണമെന്നും അവർ ജീവിതത്തിൽ മുന്നേറണമെന്നും ആണെന്ന് പാണ്ഡെ പറഞ്ഞു.പാണ്ഡെ പേടിഎമ്മിൽ ചേരുമ്പോൾ1,000 ൽ താഴെ ജീവനക്കാരുള്ള ഒരു ചെറിയ പേയ്‌മെന്റ് കമ്പനിയായിരുന്നുവെങ്കിൽ ഇന്ന് സ്ഥാപനത്തിന് 10,000-ത്തിലധികം ജീവനക്കാരുണ്ട് കൂടാതെ ബാങ്കിംഗ്, ഷോപ്പിംഗ്, സിനിമ, യാത്രാ ടിക്കറ്റിംഗ് തുടങ്ങി ഗെയിമിംഗ് വരെയുള്ള നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
സോഴ്സ് : ബിസിനസ് ടുഡേ














Comments