26.5% വളർച്ചയോടെ 760 കോടി അറ്റാദായവുമായി ഐസിഐസിഐ ലൈഫ് ഇൻഷുറൻസ്.

 ICICI Life reports robust PAT growth of 26.5% to ₹ 760 crore in H1-FY2027

ഉപഭോക്തൃ കേന്ദ്രീകൃത സമീപനമാണ് ഐസിഐസിഐ ലൈഫിന്റെ അടിത്തറയെന്നും ഈ പ്രതിബദ്ധത മുന്നോട്ടുള്ള വർഷങ്ങളിലും തുടരുമെന്നും ദീർഘകാല തന്ത്രങ്ങളുടെ പ്രധാന ഭാഗമാണ് പ്രൊട്ടക്ഷനും ആനുവിറ്റിയുമെന്നും ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സിദ്ധാർത്ഥ മിശ്ര

ഐസിഐസിഐ ലൈഫ് ഇൻഷുറൻസ്  2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ റീട്ടെയ്ൽ പ്രൊട്ടക്ഷൻ വിഭാഗത്തിൽ  വാർഷികാടിസ്ഥാനത്തിൽ 47.2 ശതമാനം വളർച്ച രേഖപ്പെടുത്തി. ആനുവിറ്റി വിഭാഗത്തിൽ  50.0 ശതമാനം വാർഷിക വളർച്ച നേടി. ഇതിലൂടെ റീട്ടെയ്ൽ സം അഷൂർഡ്  വിഭാഗം  34.9 ശതമാനം വർധിച്ച് 2.32 ലക്ഷം കോടി രൂപയായി.

കമ്പനിയുടെ പുതിയ ബിസിനസ്സ് പ്രീമിയം 25.0 ശതമാനം വർധിച്ച് 11,821 കോടി രൂപയായി. പുതിയ ബിസിനസ്സിന്റെ മൂല്യം 22.3 ശതമാനം ഉയർന്ന് 1,283 കോടി രൂപയിലെത്തി, മാർജിൻ 26.0 ശതമാനം ആണ്. അറ്റാദായം 26.5 ശതമാനം വർധിച്ച് 760 കോടി രൂപയായി.

ഉപഭോക്തൃ കേന്ദ്രീകൃത സമീപനമാണ് ഐസിഐസിഐ ലൈഫിന്റെ അടിത്തറയെന്നും ഈ പ്രതിബദ്ധത മുന്നോട്ടുള്ള വർഷങ്ങളിലും തുടരുമെന്നും ദീർഘകാല തന്ത്രങ്ങളുടെ പ്രധാന ഭാഗമാണ് പ്രൊട്ടക്ഷനും ആനുവിറ്റിയുമെന്നും ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സിദ്ധാർത്ഥ മിശ്ര വ്യക്തമാക്കി.

2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് അനുപാതം 99.3 ശതമാനമാണ്. അന്വേഷണം ആവശ്യമില്ലാത്ത ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള ശരാശരി സമയം 1.1 ദിവസമാണ്.

ഈ കാലയളവിൽ 2,627 കോടി രൂപയുടെ ഡെത്ത്  ക്ലെയിമുകൾ കമ്പനി തീർപ്പാക്കുകയും, മെച്ച്യൂരിറ്റി ആനുകൂല്യങ്ങളായി 8,634 കോടി രൂപ നൽകുകയും ചെയ്തു. ഈ കാലയളവിൽ 54 ശതമാനം സേവിങ്സ് പോളിസികളും അതാത് ദിവസം തന്നെ നൽകാൻ കമ്പനിക്ക് സാധിച്ചു. ജിഎസ്ടി ഒഴിവാക്കിയുള്ള കോസ്റ്റ്-ടു-പ്രീമിയം അനുപാതം 18.3 ശതമാനം ആയി കുറഞ്ഞു.

20 കോടിയിലധികം ഇന്ത്യക്കാരുടെ സ്വപ്നങ്ങളും സാമ്പത്തിക ഭാവിയും സുരക്ഷിതമാക്കുന്ന ഇരുപത്തഞ്ച് വർഷത്തെ സേവന ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായി കമ്പനിയുടെ പേര് ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്തു.

Summary :  – ICICI Life reports robust PAT growth of 26.5% to ₹ 760 crore in H1-FY2027 .  Company's claim settlement ratio for the first half of the 2027 financial year is 99.3 percent. The average time taken to settle claims that do not require investigation is 1.1 days.

Comments

    Leave a Comment