ടീം ഇന്ത്യയെ കാത്തിരിക്കുന്നത് 12 കോടി രൂപ

സമ്മാനത്തുക 12 കോടി രൂപ: ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിയെ കാത്തിരിക്കുന്നത് കോടികളും മേസും

ടീം ഇന്ത്യയെ കാത്തിരിക്കുന്നത് 12 കോടി രൂപ

സമ്മാനത്തുക 12 കോടി രൂപ: ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിയെ കാത്തിരിക്കുന്നത് കോടികളും മേസും


ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ വിജയിക്കുള്ള സമ്മാനത്തുക  ഐ സി സി  പ്രഖ്യാപിച്ചു. വിജയിക്കുന്ന ടീമിന് 12 കോടി രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് 6 കോടി രൂപയുമാണ് സമ്മാനമായി ലഭിക്കുക. 

ഇന്ത്യയും ന്യൂസിലാൻഡും ആണ് ഫൈനലിൽ പരസ്പരം ഏറ്റുമുട്ടുന്നത്. സമനിലയിൽ അവസാ നിച്ചാൽ കിരീടം പങ്കിടുന്നതിനോടൊപ്പം സമ്മാനത്തുകയും പങ്കിടും.

വിജയിക്കുന്ന ടീമിന് മേസും ലഭിക്കും. കലണ്ടർ വർഷാവസാനം റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ടീമിനായിരുന്നു മേസ് നൽകിയിരുന്നത്. ആ  കീഴ്‌വഴക്കം ആണ് ഐ സി സി ഈ പ്രാവശ്യം മാറ്റുന്നത്.  ടെസ്റ്റ് സമനിലയിലായൽ മേസ് കൈവശം വക്കാൻ ഇരുടീമുകൾക്കും അവകാശം ഉണ്ട്. ഈ മാസം 18 മുതൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ആണ് മത്സരം നടക്കുന്നത്.

Comments

Leave a Comment