കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് ; 'കടുവ' സക്സസ് ടീസർ പുറത്തിറക്കി പൃഥ്വിരാജ്.

Career-best opening; Prithviraj released the success teaser of 'Kaduva'.

'കടുവ' ആദ്യ നാല് ദിനങ്ങളില്‍ നിന്ന് 25 കോടി നേടിയെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം, പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിം​ഗ് കളക്ഷന്‍ ആണ് നേടിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ മികച്ച പ്രൊമോഷന്‍ നല്‍കിക്കൊണ്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമകളില്‍ ഒന്നാണ് കടുവ.

പൃഥ്വിരാജിനെ (Prithviraj Sukumaran) നായകനാക്കി ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്ത 'കടുവ'യുടെ(Kaduva) മാസ് ഡയലോ​ഗുകളും ഫൈറ്റുകളും കോർത്തിണക്കിയ സക്സസ് ടീസർ താരം പുറത്തിറക്കി. 

 പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം നിർവഹിച്ച ചിത്രം മിന്നും പ്രകടനമാണ് റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുന്നത്.  പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിം​ഗ് കളക്ഷന്‍ ആയി എന്ന് കണക്കുകൾ സൂചിപ്പിക്കുന്ന ചിത്രം, ആദ്യ നാല് ദിനങ്ങളില്‍ നിന്ന് 25 കോടി നേടിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത് പൃഥ്വിരാജിന്‍റെ തന്നെ ചിത്രങ്ങളായ ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ്.

വ്യാഴാഴ്ചയായിരുന്നു റിലീസ് എന്നതിനാല്‍ നാല് ദിവസം നീണ്ട ഓപണിംഗ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്. പൃഥ്വിരാജിന്‍റെ സമീപകാല ഹിറ്റ് ചിത്രമായ ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷൻ  കടുവ ആദ്യ നാല് ദിനങ്ങളില്‍ തന്നെ നേടിയെന്നതും ശ്രദ്ധയാകർഷിക്കുന്നു.ചിത്രം റിലീസ് ദിനമായ വ്യായാഴ്ച നേടിയതിനേക്കാള്‍ കളക്ഷന്‍ ഈദ് ദിനമായിരുന്ന ഞായറാഴ്ച കേരളത്തില്‍ നേടിയെന്ന് ട്വിറ്ററിലെ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ വ്യക്തമാക്കി. മലയാളത്തെ കൂടാതെ അന്യഭാഷാ ഡബ്ബിംഗ് പതിപ്പുകള്‍ മികച്ച പ്രചരണം നല്‍കി പ്രാധാന്യത്തോടെ റിലീസ് ചെയ്‍തതും ചിത്രത്തിന് തുണയായി. പാന്‍ ഇന്ത്യന്‍ തലത്തില്‍ മികച്ച പ്രൊമോഷന്‍ നല്‍കിക്കൊണ്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമകളില്‍ ഒന്നാണ് കടുവ. ഗള്‍ഫ് മേഖലയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കി. ജനവികാരം മനസ്സിലാക്കി പൃഥ്വിരാജും ഷാജി കൈലാസും ക്ഷമ പറയുകയും വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. പ്രസ്‍തുത സംഭാഷണം മാറ്റിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചാല്‍ ഇന്ന് രാത്രി തന്നെ പ്രിന്‍റ് മാറ്റുമെന്നും പൃഥ്വിരാജ് അറിയിച്ചിട്ടുണ്ട്.

മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. കടുവയുടെ വിജയം ഷാജി കൈലാസ് എന്ന സംവിധായകന്റെ തിരിച്ചുവരവിന്റെ പൊന്തൂവലായി മാറി.  കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി 'എലോണ്‍' എന്ന ചിത്രം ഷാജി കൈലാസ് പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്‍തിരുന്നുവെങ്കിലും കടുവയാണ് ആദ്യം റിലീസ് ചെയ്യുന്നത്.

Comments

    Leave a Comment