പാസഞ്ചർ കാറുകൾ, യൂട്ടിലിറ്റി വെഹിക്കിളുകൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, വാച്ചുകൾ, ഹോസ്പിറ്റാലിറ്റി, ഫിൻടെക് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള 75 ഓഹരികൾ ഈ ഇൻഡക്സിൽ ഉൾപ്പെടുന്നു.
പുതിയ നിക്ഷേപ പദ്ധതിയായ യുടിഐ നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ഇൻഡക്സ് ഫണ്ട് യുടിഐ മ്യൂച്വൽ ഫണ്ട് അവതരിപ്പിച്ചു. നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ടോട്ടൽ റിട്ടേൺ ഇൻഡക്സിനെ പിന്തുടരുന്ന ഒരു ഓപ്പൺ എൻഡഡ് പാസ്സീവ് ഫണ്ടാണിത്. ഈ ഫണ്ടിന്റെ എൻഎഫ്ഒ ഒക്ടോബർ 22ന് ആരംഭിച്ച് 2026 നവംബർ 5ന് അവസാനിക്കും.
പുതിയ കാലഘട്ടത്തിലെ ഉപഭോഗ രീതികളെ പ്രതിഫലിപ്പിക്കുന്ന നിഫ്റ്റി 500 യൂണിവേഴ്സിലെ കമ്പനികളിൽ നിക്ഷേപിക്കാൻ ഈ ഫണ്ട് അവസരമൊരുക്കുന്നു. പാസ്സീവ് രീതിയിൽ കൈകാര്യം ചെയ്യുന്ന ഈ ഇൻഡക്സ് ഫണ്ട് നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ടോട്ടൽ റിട്ടേൺ ഇൻഡക്സിന്റെ പ്രകടനത്തെയാണ് പിന്തുടരുന്നത്.
പാസഞ്ചർ കാറുകൾ, യൂട്ടിലിറ്റി വെഹിക്കിളുകൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, വാച്ചുകൾ, ഹോസ്പിറ്റാലിറ്റി, ഫിൻടെക് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള 75 ഓഹരികൾ ഈ ഇൻഡക്സിൽ ഉൾപ്പെടുന്നു.
ഈ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപം നടത്താവുന്നതാണ്.
റെഗുലർ പ്ലാൻ, ഡയറക്റ്റ് പ്ലാൻ എന്നീ രണ്ട് ഓപ്ഷനുകളിലും ഈ പദ്ധതി ലഭ്യമാണ്. ഇവയിൽ ഗ്രോത്ത് ഓപ്ഷൻ മാത്രമാണുള്ളത്. ഈ പദ്ധതിക്ക് എക്സിറ്റ് ലോഡ് ബാധകമല്ല.
രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന ഉപഭോഗ സംസ്കാരത്തെയാണ് നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ഇൻഡക്സ് പ്രതിഫലിപ്പിക്കുന്നതെന്ന് യുടിഐ എഎംസി പാസ്സീവ്, ആർബിട്രേജ് ആൻഡ് ക്വാണ്ട് സ്ട്രാറ്റജീസ് മേധാവിയും ഇക്വിറ്റി ഫണ്ട് മാനേജരുമായ ശർവൻ ഗോയൽ വ്യക്തമാക്കി. ഇ-കോമേഴ്സ്, ക്വിക്ക് കൊമേഴ്സ്, പാസഞ്ചർ വാഹനങ്ങൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, ആഭരണങ്ങൾ, ഹോസ്പിറ്റാലിറ്റി, ഫിൻടെക് തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. ഫ്രീ-ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തിലുള്ള 75 ഓഹരികൾ അടങ്ങിയതാണ് ഈ ഇൻഡക്സ്. ആദായനികുതി ഇളവുകളും ജി.എസ്ടി പരിഷ്കരണങ്ങളും ഉപഭോഗ മേഖലയുടെ വളർച്ചയ്ക്ക് കൂടുതൽ കരുത്ത് പകരണമെന്നും, നിക്ഷേപകർക്ക് ഈ പുതിയ അവസരം പ്രയോജനപ്പെടുത്താൻ യുടിഐയുടെ ഈ പുതിയ പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary : UTI Mutual Fund has launched a new investment scheme, the UTI Nifty India New Age Consumption Index Fund. It is an open-ended passive fund that tracks the Nifty India New Age Consumption Total Return Index. The New Fund Offer (NFO) for this fund begins on October 22 and concludes on November 5, 2026.











Comments