ജെയിംസ് ഡൈസൺ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.

Applications are invited for the James Dyson Award.

സമ്മാന തുക 37 ലക്ഷം രൂപ. ഡിസൈൻ, എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിക്കുന്ന സർവകലാശാല വിദ്യാർത്ഥികളിൽ നിന്നും അടുത്തിടെ ബിരുദം പൂർത്തിയാക്കിയവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

കൊച്ചി:  ലോകം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ആശയങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന ഡിസൈൻ, എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിക്കുന്ന സർവകലാശാല വിദ്യാർത്ഥികളിൽ നിന്നും അടുത്തിടെ ബിരുദം പൂർത്തിയാക്കിയവരിൽ നിന്നും 37 ലക്ഷം രൂപ ആഗോള സമ്മാനത്തുകയുള്ള  ജെയിംസ് ഡൈസൺ അവാർഡ്  2026 ന്  അപേക്ഷകൾ ക്ഷണിച്ചു. 

ലഭിക്കുന്ന അപേക്ഷകളിൽ നിന്നും  ഡൈസൺ എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഡിസൈൻ, എഞ്ചിനീയറിംഗ് വിദഗ്ദ്ധരുടെ ദേശീയ ജഡ്ജിംഗ് പാനലുകൾ ഷോർട്ട് ലിസ്റ്റ് ചെയ്ത എൻട്രികൾ അവലോകനം ചെയ്യും. ദേശീയ വിജയികൾക്ക് 5000 പൗണ്ട് (6 ലക്ഷം രൂപാ) സമ്മാനമായി ലഭിക്കും. തുടർന്ന് സർ ജെയിംസ് ഡൈസൺ തെരഞ്ഞെടുക്കുന്ന ആഗോള വിജയികൾക്ക്   ഏകദേശം 37 ലക്ഷം രൂപ വരുന്ന 30,000 പൗണ്ടും അവാർഡ് തുകയായി നൽകും. 

കൂടാതെ, സമ്മാനാർഹമായ കണ്ടുപിടുത്തങ്ങളെ അടുത്തഘട്ടത്തിലേക്ക് വളർത്താനുള്ള വേദിയും മാധ്യമ  എക്സ്പോഷറിനും അവസരം ഒരുക്കുമെന്നും  ഡൈസൺ സ്ഥാപകനായ സർ ജെയിംസ് ഡൈസൺ അറിയിച്ചു.  

എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ഈ വർഷം ജൂലൈ 15. കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ അയക്കുന്നതിനും www.jamesdysonaward.org ൽ ബന്ധപ്പെടുക.

Comments

    Leave a Comment