ഒരു മണിക്കൂറിൽ രണ്ടര ലിറ്റർ ഡീസലെന്ന ഉയർന്ന ഇന്ധനക്ഷമത നൽകുന്ന ഈ മിനി എക്സ്കവേറ്ററിന് നാലു വർഷത്തെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
കൊച്ചി: നിർമ്മാണ മേഖലകളിലെ ചെറിയ ഇടങ്ങളിലും കാർഷിക ആവശ്യങ്ങൾക്കും പരമാവധി പ്രവർത്തനക്ഷമത കൈവരിക്കും വിധം രൂപകൽപ്പന ചെയ്തിരിക്കുന്ന 30 ഇസഡ് മിനി എക്സ്കവേറ്റർ ജെസിബി ഇന്ത്യ പുറത്തിറക്കി.
നഗര പ്രദേശങ്ങളിലെ ഇടുങ്ങിയ സ്ഥലങ്ങളിലും പരിമിതമായ തൊഴിൽ മേഖലകളിലും ഉയർന്ന കാര്യക്ഷമത ഉറപ്പാക്കുക, പ്രവർത്തന സമയത്ത് യന്ത്രത്തിന്റെ പിൻഭാഗം പുറത്തേക്ക് നീണ്ടുനിൽക്കാത്ത സീറോ ടെയിൽ സ്വിംഗ് സംവിധാനം, നഗര നിർമ്മാണം, ഡ്രൈനേജ് ജോലികൾ, ലാൻറ്സ്കപ്പിംഗ്, അറ്റകുറ്റപ്പണികൾ തുടങ്ങിയവ നടത്തുന്ന ഇടം കുറവുള്ള പ്രദേശങ്ങളിൽ സുരക്ഷിതമായി പ്രവർത്തിക്കുക എന്നെ കാര്യങ്ങൾ സാധ്യമാണ്.
100% സ്റ്റീൽ ബോഡിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ ദൃഢതയും ദീർഘായുസ്സും ഉറപ്പാക്കുന്നു. ഉയർന്ന പ്രകാശശേഷിയുള്ള എൽഇഡി ഹെഡ് ലാമ്പുകൾ ഘടിപ്പിച്ചിട്ടുള്ളതുകൊണ്ട് രാത്രിയിലും പ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും സുഗമമായി പ്രവർത്തി ക്കാനാകുന്നു.
ഒരു മണിക്കൂറിൽ രണ്ടര ലിറ്റർ ഡീസലെന്ന ഉയർന്ന ഇന്ധനക്ഷമത എന്നതും 30 ഇസഡിൻ്റെ സവിശേഷതകളാണ്.
30 ലക്ഷം വില വരുന്ന ഈ മിനി എക്സ്കവേറ്ററിന് നാലു വർഷത്തെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പോപ്പുലർ മോട്ടോഴ്സ് കോർപ്പറേഷനാണ് കേരളത്തിലെ വിതരണക്കാർ.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ പോപ്പുലർ എം ഡി തോമസ് സാജു സംസ്ഥാനതല വിപണനോദ്ഘാടനം നിർവഹിച്ചു. ജെസിബി ഇന്ത്യ ദേശീയ മേധാവി അരുൺ അവിനാശിലിംഗം, സി ഇ ഒ എ സംസ്ഥാന സെക്രട്ടറി സമീർ ബാബു എന്നിവർ സന്നിഹിതരായിരുന്നു.












Comments