മാരുതി ജിംനിക്ക് വീണ്ടും വിലക്കിഴിവ്.

Maruti Suzuki Jimny get upto 3.30 lakh discount in July 2024

ഇപ്പോൾ വാങ്ങിയാൽ 3.30 ലക്ഷം വരെ ലാഭിക്കാം

വാഹന നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങൾക്ക് കിഴിവ് ഓഫറുകൾ നൽകുന്നത് പതിവാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് അനുസരിച്ച്ചാണ് പൊതുവെ ഈ കിഴിവുകൾ പ്രഖ്യാപിക്കാറുള്ളത്.

മാരുതിയുടെ തങ്ങളുടെ പുതിയ എസ്‌യുവി ജിംനിക്ക് ആരെയും അമ്പരപ്പിക്കുന്ന  ഓഫർ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം ഈ മാരുതി എസ്‌യുവി ജിംനി വാങ്ങിയാൽ 3.30 ലക്ഷം രൂപ വരെ ലാഭിക്കാം എന്നുള്ളതാണ് കമ്പനിയുടെ പ്രഖ്യാപനം. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷമുകളിൽ ജിംനി സെറ്റ, ആൽഫ  വേരിയൻ്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.  

2023 ജൂണിൽ പുറത്തിറക്കിയ മാരുതി ജിംനി എസ്‌യുവി Zeta മാനുവലിന്റെ  ഇന്ത്യയിലെ പ്രാരംഭ എക്‌സ്‌ഷോറൂം വില 12.74 ലക്ഷം രൂപ മുതലാണ്. ഇതിൻ്റെ ടോപ് വേരിയൻ്റായ ആൽഫ ഓട്ടോമാറ്റിക് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 14.79 ലക്ഷം രൂപയാണ്. എസ്‌യുവിയുടെ ആൽഫ മാനുവൽ വേരിയൻ്റിന് 13.69 ലക്ഷം രൂപയും സീറ്റ ഓട്ടോമാറ്റിക് വേരിയൻ്റിന് 13.84 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഈ മാസം വാങ്ങുന്നവർക്ക് സെറ്റ വേരിയൻ്റിൽ 2.75 ലക്ഷം രൂപയുടെ ഓഫറുകൾ നൽകുമ്പോൾ ജിംനിയുടെ ആൽഫ വേരിയന്റ് വാങ്ങുന്നവർക്ക് 3.30 ലക്ഷം രൂപ വരെ ലഭിക്കാൻ സാധിക്കും. കൺസ്യൂമർ റീട്ടെയിൽ ഓഫർ, എംഎസ്എസ്എഫ് ഉപഭോക്താക്കൾക്കുള്ള പ്രൊമോഷണൽ ഓഫർ, റീട്ടെയിൽ ക്യാഷ്ബാക്ക് എന്നിവയ്ക്ക് കീഴിലാണ് കമ്പനി ഈ ഓഫർ നൽകുന്നത്.

മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.

Comments

    Leave a Comment