12.17 ശതമാനം വളർച്ചയുമായി റോയൽ എൻഫീൽഡ് ക്ലാസിക് 350 വീണ്ടും ഒന്നാമത്

Royal Enfield Classic 350 tops the charts again

2026 മാർച്ചിൽ ക്ലാസിക് 350 ന് 37,144 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 2025 മാർച്ചിൽ, ഇത് 33,115 യൂണിറ്റായിരുന്നു.

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമായ ടൂവീലർ ബ്രാൻഡാണ് റോയൽ എൻഫീൽഡ്. 

കഴിഞ്ഞ മാസം, റോയൽ എൻഫീൽഡ് ക്ലാസിക് 350, വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 12.17 ശതമാനം വളർച്ചയുമായി വീണ്ടും ഒന്നാം സ്ഥാനം നേടി. 2026 മാർച്ചിൽ ക്ലാസിക് 350 ന് 37,144 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 2025 മാർച്ചിൽ, ഇത് 33,115 യൂണിറ്റായിരുന്നു.

ഇതേ കാലയളവിൽ കമ്പനിയുടെ മറ്റൊരു മോഡൽ ആയ ഹണ്ടർ 350 
ന്റെ വിൽപ്പന 23.13 ശതമാനം വർദ്ധിച്ചുവെങ്കിലും വിൽപ്പനയിൽ മൂന്നാം സ്ഥാനത്താണ്. 8.10 ശതമാനം വാർഷിക വളർച്ച കൈവരിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ആണ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. ഈ കാലയളവിൽ ബുള്ളറ്റ് 350 ആകെ 23,767 യൂണിറ്റ് മോട്ടോർ സൈക്കിളുകൾ വിറ്റപ്പോൾ ഹണ്ടർ 350, ആകെ വിറ്റത്  20,881 യൂണിറ്റ് മോട്ടോർസൈക്കിളുകളാണ്.

ഇതേ കാലയളവിൽ 20.07 ശതമാനം വാർഷിക വളർച്ചയോടെ 10,701 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റുകൊണ്ട് വിൽപ്പനയിൽ നാലാം സ്ഥാനം റോയൽ എൻഫീൽഡ് മെറ്റിയർ 350 കരസ്ഥമാക്കിയപ്പോൾ റോയൽ എൻഫീൽഡ് 650 ട്വിൻ വിൽപ്പന പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ആകെ 2,744 യൂണിറ്റ് മോട്ടോർസൈക്കിളുകളാണ് വിറ്റത്. മാത്രമല്ല വാർഷിക വില്പനയിൽ 17.55 ശതമാനം ഇടിവ് രേഖപ്പെടുത്തി.

40.29 ശതമാനം വർധന രേഖപ്പെടുത്തിയ റോയൽ എൻഫീൽഡ് ഹിമാലയൻ ഈ വിൽപ്പന പട്ടികയിൽ ആറാം സ്ഥാനത്താണ്. ഈ കാലയളവിൽ റോയൽ എൻഫീൽഡ് ഹിമാലയൻ മൊത്തം 2,284 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. 

വിൽപ്പന പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള റോയൽ എൻഫീൽഡ് ഗറില്ല ഈ കാലയളവിൽ മൊത്തം 1,906 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു, വാർഷിക വില്പനയിൽ 129.36 ശതമാനം വർധനവ്.

Comments

    Leave a Comment