എഐ പ്രൊസസിംഗ് യൂണിറ്റ് ഉപയോഗിച്ച് മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ, പ്രാണികൾ, വാഹനങ്ങൾ കാറുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയെ കൃത്യമായി തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും സാധിക്കും.
സോണി ഇന്ത്യയുടെ ജനപ്രിയ ആർഎക്സ് 10 പരമ്പരയിലെ അഞ്ചാം തലമുറ ഓൾ-ഇൻ-വൺ സൂപ്പർ സൂം ക്യാമറയായ 'ആർഎക്സ് 10 വി' ഇന്ത്യയിൽ അവതരിപ്പിച്ചു. വൈൽഡ് ലൈഫ്, സ്പോർട്സ്, ട്രാവൽ, ദൈനംദിന ഫോട്ടോഗ്രാഫി എന്നിവയ്ക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിൽ മികച്ച സൂം ശേഷിയും കൃത്യതയുള്ള എഐ ഓട്ടോഫോക്കസ് ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് ഈ മോഡൽ നിർമ്മിച്ചിരിക്കുന്നത്.
എഫ് 2.4-4.0 അപ്പർച്ചറുള്ള സെയ്സ് വേരിയോ-സോനാർ ടി 24-600എംഎം (25 മടങ്ങ് ഒപ്റ്റിക്കൽ സൂം) ലെൻസാണ് ക്യാമറയിലുള്ളത്. 24എംഎം ലെൻസിൽ 3 സെന്റീമീറ്റർ അടുത്തുനിന്നും 600എംഎം ലെൻസിൽ 72 സെന്റീമീറ്റർ അടുത്തുനിന്നും മാക്രോ ഷോട്ടുകൾ എടുക്കാൻ സാധിക്കും. 20.1 മെഗാപിക്സൽ 1.0-ടൈപ്പ് സ്റ്റാക്ക്ഡ് എക്സ്മോർ ആർഎസ് സിഎംഒഎസ് സെൻസറും ബയോൺസ് എക്സ്ആർ ഇമേജ് പ്രൊസസിംഗ് എഞ്ചിനും ഏത് വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ ഉറപ്പുനൽകുന്നു.
എഐ പ്രൊസസിംഗ് യൂണിറ്റ് ഉപയോഗിച്ച് മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ, പ്രാണികൾ, വാഹനങ്ങൾ കാറുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയെ കൃത്യമായി തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും സാധിക്കും. വ്യക്തികൾ തിരിഞ്ഞു നിൽക്കുമ്പോഴും മുഖം മറഞ്ഞിരിക്കുമ്പോഴും ഫോക്കസ് നിലനിർത്താൻ ഇതിന് കഴിയും.
സെക്കൻഡിൽ 60 തവണ എഎഫ്/എഇ കണക്കുകൂട്ടലുകൾ നടത്തി ബ്ലാക്ക്ഔട്ട് ഇല്ലാതെ സെക്കൻഡിൽ 30 ഫ്രെയിമുകൾ വരെ വേഗതയിൽ തുടർച്ചയായി ചിത്രങ്ങൾ പകർത്താനും സാധിക്കും.
4കെ 120പി വീഡിയോ റെക്കോർഡിംഗ്, 5 മടങ്ങ് സ്ലോ-മോഷൻ, ആക്ടീവ് മോഡ് ഇമേജ് സ്റ്റെബിലൈസേഷൻ, മൾട്ടി ഇന്റർഫേസ് ഷൂ ഡിജിറ്റൽ ഓഡിയോ സപ്പോർട്ട്, എസ്-സിനിടോൺ, എസ്-ലോഗ്3, 16 ലട്ടുകൾ വരെ ഇമ്പോർട്ട് ചെയ്യാനുള്ള സൗകര്യം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
3.68 മില്യൺ ഡോട്ട്സ് ഉള്ള 0.5-ടൈപ്പ് ക്വാഡ്-വിജിഎ ഒഎൽഇഡി വ്യൂഫൈൻഡറും (0.78 മടങ്ങ് മാഗ്നിഫിക്കേഷൻ) 1.62 മില്യൺ ഡോട്ട്സ് ഉള്ള 3.0-ടൈപ്പ് എൽസിഡി മോണിറ്ററും ഇതിലുണ്ട്.
എൻപി-എഫ്സെഡ്100 റീചാർജ് ചെയ്യാവുന്ന ബാറ്ററി വഴി ഒറ്റ ചാർജിൽ 630 ഷോട്ടുകൾ വരെ എടുക്കാം .മുൻ മോഡലിനേക്കാൾ 50 ശതമാനത്തിലധികം കൂടുതൽ ബാറ്ററി ലൈഫ് നൽകുന്നു.
സോണി ആൽഫ സീരീസ് മോഡലുകൾക്ക് സമാനമായ ഹാൻഡ് ഗ്രിപ്പും ബട്ടൺ ലേഔട്ടും, പൊടിയും ഈർപ്പവും പ്രതിരോധിക്കുന്ന ബോഡി ഡിസൈൻ, 2.4/5 ജിഗാഹെർട്സ് വൈഫൈ, 4കെ 30പി ലൈവ് സ്ട്രീമിംഗ് സപ്പോർട്ട് ടൈപ്പ്-സി പോർട്ട്, സോണി ക്രിയേറ്റേഴ്‌സ് ആപ്പ് പിന്തുണയും നൽകുന്നു.
245,645 രൂപയാണ് വില. സെപ്റ്റംബർ 2 മുതൽ സോണിയുടെ എല്ലാ അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, സോണി ക്യാമറ ലൗഞ്ച്, ആൽഫ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, സോണി സെന്ററുകൾ, പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകൾ എന്നിവയ്ക്ക് പുറമെ ഷോപ്പറ്റ്‌എസ്‌സി.കോം എന്ന പോർട്ടൽ വഴിയും ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് വെബ്സൈറ്റുകൾ വഴിയും ലഭ്യമായിട്ടുണ്ട്.
ഫോട്ടോഗ്രാഫി പ്രേമികൾക്കും പ്രൊഫഷണൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലാണ് ആർഎക്സ് 10 വി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സോണി ഇന്ത്യ ഇമേജിംഗ് & പ്രൊഫഷണൽ സൊല്യൂഷൻസ് ബിസിനസ് മേധാവി മുകേഷ് ശ്രീവാസ്തവ പറഞ്ഞു.
Summary : Sony India has launched the 'RX10 V', the fifth-generation all-in-one super-zoom camera in its popular RX10 series. This model is designed with excellent zoom capabilities and precise AI autofocus features, making it suitable for wildlife, sports, travel, and everyday photography alike. It is capable of continuously capturing images at speeds of up to 30 frames per second without blackout, while performing AF/AE calculations 60 times per second.












Comments