വേദാന്ത ലിമിറ്റഡിന് 106 ശതമാനം വളർച്ചയോടെ റെക്കോർഡ് ലാഭം

Vedanta Limited Delivers Record Q2 Profit; EBIDTA surges 106%

സിങ്ക് ഇന്ത്യയിൽ ലഭിച്ച ഉയർന്ന ഉത്പാദനവും സിങ്ക് ഇന്റർനാഷണലിൽ ഗാംസ്ബർഗ് ഫേസ് II പദ്ധതി വിജയകരമായി ആരംഭിച്ചതും കമ്പനിയുടെ മുന്നേറ്റത്തിന് കരുത്തേകി.

നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ വേദാന്ത ലിമിറ്റഡ് സർവകാല റെക്കോർഡ് സാമ്പത്തിക നേട്ടം കൈവരിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 151ശതമാനം വർദ്ധിച്ച് 6,202 കോടി രൂപയായി ഉയർന്നു. പ്രവർത്തന വരുമാനം 57 ശതമാനം ഉയർന്ന് 25,812 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രവർത്തന ലാഭം 106 ശതമാനം ഉയർന്ന് 9,938 കോടി രൂപയായായി.   ശക്തമായ പ്രവർത്തന മികവിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഫലമായി കമ്പനിയുടെ അറ്റ കടം 4,624 കോടി രൂപയിൽ നിന്നും 3,675 കോടി രൂപയായി കുറഞ്ഞു.

സിങ്ക് ഇന്ത്യയിൽ ലഭിച്ച ഉയർന്ന ഉത്പാദനവും സിങ്ക് ഇന്റർനാഷണലിൽ ഗാംസ്ബർഗ് ഫേസ് II പദ്ധതി വിജയകരമായി ആരംഭിച്ചതും കമ്പനിയുടെ മുന്നേറ്റത്തിന് കരുത്തേകി. മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഓഹരിയൊന്നിന് 5 രൂപ നിരക്കിൽ ഒന്നാം ഇടക്കാല ഡിവിഡൻഡും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 

തുടർച്ചയായ ആറാം വർഷവും ഖനന മേഖലയിൽ ഉത്പാദന റെക്കോർഡ് നേടാനായത് കമ്പനിയുടെ വളർച്ച നിലനിർത്തുന്നുവെന്ന് വേദാന്ത ലിമിറ്റഡ്  എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ മിശ്ര വ്യക്തമാക്കി.

ശക്തമായ ക്യാഷ് ഫ്ലോ വഴി അറ്റ കടം കുറയ്ക്കാനും സാമ്പത്തിക അടിത്തറ ശക്തമാക്കാനും സാധിച്ചതായി വേദാന്ത ഗ്രൂപ്പ് സിഎഫ്ഓ അജയ് ഗോയൽ അഭിപ്രായപ്പെട്ടു.

Summary : Vedanta Limited achieved an all-time record financial performance in the second quarter of the current financial year. Compared to the previous year, the company's net profit surged by 151 percent to reach Rs 6,202 crore. Revenue from operations rose by 57 percent to Rs 25,812 crore, while operating profit increased by 106 percent to Rs 9,938 crore. Driven by strong operational excellence and financial discipline, the company's net debt decreased from Rs 4,624 crore to Rs 3,675 crore.

Comments

    Leave a Comment