ഏവിസ് ഇന്ത്യയുമായി കൈകോർത്ത് നിസാൻ മോട്ടോർ

Nissan Motor joins hands with Avis India നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സയും അവിസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അമൻ നാഗറും ലീസിംഗിനും സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്ഠിത പരിഹാരങ്ങൾക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.

ഫ്ലെക്സിബിൾ ലീസിങ്,സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ നിസാൻ മാഗ്‌നൈറ്റ്, പുതിയ നിസാൻ ഗ്രാവൈറ്റ് എന്നിവയുൾപ്പെടെയുള്ള നിസാൻ ഉൽപ്പന്നങ്ങൾ 60 മാസം വരെ കാലാവധിയിലും 50,000 കിലോമീറ്റർ ഉപയോഗ പരിധിയിലും ലഭ്യമാകും.

നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഏവിസ് ഇന്ത്യയും ചേർന്ന് ഇന്ത്യയിലെ കോർപ്പറേറ്റ് മൊബിലിറ്റി, ലീസിംഗ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. 

സംരംഭങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഫ്ലെക്സിബിൾ മൊബിലിറ്റി മോഡലുകളുടെ ആവശ്യം പരിഹരിക്കാനാണ് സഹകരണം ലക്ഷ്യമിടുന്നത്. ഫ്ലെക്സിബിൾ ലീസിങ്,സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ നിസാൻ മാഗ്‌നൈറ്റ്, പുതിയ നിസാൻ  ഗ്രാവൈറ്റ് എന്നിവയുൾപ്പെടെയുള്ള നിസാൻ ഉൽപ്പന്നങ്ങൾ 60 മാസം വരെ കാലാവധിയിലും 50,000 കിലോമീറ്റർ ഉപയോഗ പരിധിയിലും ലഭ്യമാകും. 

തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് പ്രതിമാസം 9,399 രൂപയാണ് വാടക.പങ്കാളിത്തത്തിന്റെ ഭാഗമായി വാഹന രജിസ്ട്രേഷൻ, അറ്റകുറ്റപ്പണികൾ,ഇൻഷുറൻസ് ഉൾപ്പെടുന്ന സമ്പൂർണ ലീസ് ഏവിസ് ഇന്ത്യ കൈകാര്യം ചെയ്യും. 

തന്ത്രപരവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സംരംഭങ്ങളിലൂടെ ഇന്ത്യൻ വിപണിയോടുള്ള നിസാന്റെ ദീർഘകാല പ്രതിബദ്ധതയെ ഈ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന്  നിസാൻ  മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.

Content : Saurabh Vatsa, MD Nissan Motor India and Aman Naagar, MD Avis India Announce Partnership for Leasing and Subscription-based solutions. Nissan products, including the Nissan Magnite and the new Nissan Gravite, will be available with terms of up to 60 months and a mileage limit of 50,000 kilometers through flexible leasing and subscription plans. The rental for selected variants is Rs 9,399 per month. As part of the partnership, Avis India will handle the complete lease, including vehicle registration, maintenance, and insurance.


Comments

    Leave a Comment