സിബില്‍ സ്കോര്‍ ഇനി ഭീം ആപ്പിലൂടെ അറിയാം

CIBIL Score Now Available on BHIM Payments App

ഭീം ആപ്പിന്‍റെ 4.0.19 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പുകളിലും ഈ സേവനം ഇപ്പോള്‍ ലഭ്യമാണ്.

രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സ്ഥാപനമായ ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെയും എന്‍പിസിഐയുടെ കീഴിലുള്ള ഭീം സര്‍വീസസ് ലിമിറ്റഡിന്‍റെയും  സഹകരണത്തിലൂടെ ഇനിമുതല്‍ ഭീം  ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സിബില്‍ സ്കോറും വിശദമായ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും  നേരിട്ട് പരിശോധിക്കാം. 

ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി  ആപ്പിനുള്ളില്‍ തന്നെ സുരക്ഷിതമായി നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും സാധിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് സ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തതയും അവബോധവും ലഭിക്കും. റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്  ഉപഭോക്താവിന്‍റെ സമ്മതത്തോടെ  മാത്രമേ ക്രെഡിറ്റ് വിവരങ്ങള്‍ ലഭ്യമാകൂ. ഇത് വിവരങ്ങളുടെ സുതാര്യതയും ഉപഭോക്താവിന്‍റെ നിയന്ത്രണവും ഉറപ്പാക്കുന്നു.

രാജ്യത്തെ  സാമ്പത്തിക ഡിജിറ്റല്‍ പേയ്മെന്‍റ് മേഖലയിലെ നിര്‍ണ്ണായക സ്ഥാപനങ്ങളാണ്  ട്രാന്‍സ് യൂണിയന്‍ സിബിലും എന്‍ബിഎസ്എല്ലും.   സിബില്‍ സ്കോര്‍ ഭീം ആപ്പുമായി സംയോജിപ്പിച്ചതോടെ ദൈനംദിന പണമിടപാടുകള്‍ക്കൊപ്പം ക്രെഡിറ്റ് അവബോധവും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് പരിചിതവും സുരക്ഷിതവുമായ ഭീം ആപ്പിലൂടെ വിശ്വസനീയമായ ക്രെഡിറ്റ് വിവരങ്ങള്‍ ലഭ്യമാക്കുന്നത് വഴി  വ്യക്തമായ ധാരണയോടെയുള്ള സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ക്ക് സാധിക്കും.

ഉപഭോക്താക്കളുടെ  ദൈനംദിന സാമ്പത്തിക ആവശ്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന രീതിയിലാണ് ഭീം ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളെ മുന്‍നിര്‍ത്തി നിര്‍മ്മിച്ചിരിക്കുന്ന ഈ ആപ്പ് 15-ലധികം  ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്.  നഗര, ഗ്രാമ, അര്‍ദ്ധനഗര മേഖലകളിലുടനീളം എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ലളിതമായ രീതിയിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. സ്പ്ലിറ്റ് എക്സ്പെന്‍സസ്, ഫാമിലി മോഡ്, സ്പെന്‍ഡ്സ് അനലിറ്റിക്സ്, റിമൈന്‍ഡറുകള്‍ എന്നിങ്ങനെ പണം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന നിരവധി സവിശേഷതകള്‍ നിലവില്‍ ഭീം  ആപ്പിലുണ്ട്. സിബില്‍ സ്കോര്‍ കൂടി ഉള്‍പ്പെടുത്തിയതോടെ വെറുമൊരു പണമിടപാട് ആപ്പ് എന്നതിലുപരി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിനെക്കുറിച്ച് കൃത്യമായ അറിവ് നല്‍കുന്ന ഒരു സമഗ്ര സാമ്പത്തിക പ്ലാറ്റ്ഫോമായി ഭീം ആപ്പ് മാറിയിരിക്കുകയാണ്.

ശക്തവും സുസ്ഥിരവുമായ ക്രെഡിറ്റ് മേഖലയുടെ  അടിസ്ഥാനം ക്രെഡിറ്റ് അവബോധവും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലുമാണ്. ഭീം ആപ്പിലൂടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സിബില്‍ സ്കോറും ക്രെഡിറ്റ് റിപ്പോര്‍ട്ടും ഇനി എളുപ്പത്തില്‍ ലഭ്യമാകും. പണമിടപാടുകള്‍ക്കപ്പുറം വായ്പകളെയും സാമ്പത്തിക ഭദ്രതയെയും മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന രീതിയിലേക്ക് ഇന്ത്യ മാറുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനുള്ള പരിശ്രമങ്ങളിലെ   പ്രധാന നാഴികക്കല്ലാണിത്. 'ഇന്‍ഫര്‍മേഷന്‍ ഫോര്‍ ഗുഡ്' എന്ന ലക്ഷ്യത്തിന് അനുസൃതമായി വ്യക്തമായ ധാരണയോടെ ശാക്തീകരിച്ച  ഒരു സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ എംഡിയും സിഇഒയുമായ ഭാവേഷ് ജെയിന്‍ പറഞ്ഞു.

ഉപയോഗിക്കാനുള്ള എളുപ്പവും  ഉപഭോക്താവിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഭീം പേയ്മെന്‍റ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ട്രാന്‍സ് യൂണിയന്‍ സിബിലുമായുള്ള സഹകരണത്തിലൂടെ  ക്രെഡിറ്റ് അവബോധത്തിനും അപ്പുറമായി ഉപഭോക്താക്കള്‍ക്ക് സിബില്‍ സ്കോര്‍ ഭിം  ആപ്പില്‍ തന്നെ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ്. ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിത്തന്നെ വ്യക്തമായ ധാരണയോടെയുള്ള സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ലളിത നടരാജ് പറഞ്ഞു.

ഭീം  ആപ്പിന്‍റെ 4.0.19 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പുകളിലും ഈ സേവനം ഇപ്പോള്‍ ലഭ്യമാണ്.

Summary : Through a collaboration between TransUnion CIBIL, the country's leading credit information agency, and BHIM Services Limited, a subsidiary of NPCI, consumers can now check their CIBIL score and detailed credit information report directly through the BHIM app. This service is now available on BHIM app version 4.0.19 and later ones.


Comments

    Leave a Comment