എയ്ഞ്ചല്‍ നിക്ഷേപം സ്വന്തമാക്കി മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനി 'ഒറാവ്‌കോ'

Malayali startup company 'Oravco' receives angel investment സ്റ്റാര്‍ട്ടപ്പ് കമ്പനിയായ 'ഒറാവ്‌കോ'യുടെ സ്ഥാപകരായ അനസ് സെയ്ദ്മുഹമ്മദ്, രാജീവ് രാധാകൃഷ്ണന്‍

റീട്ടെയില്‍ മേഖലയിലെ ബില്ലിംഗ് സംവിധാനത്തെ അടിമുടി പരിഷ്‌കരിക്കുന്നതും, ഉപഭോക്താക്കള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ സ്വയം ബില്ലിംഗ് നടത്തി സെല്‍ഫ് ചെക്കൗട്ട് സാധ്യമാക്കുന്നതുമായ എ.ഐ അധിഷ്ടിത സോഫ്റ്റ് വെയറാണ് ഒറാവ്‌കോയുടെ പ്രധാന ഉല്‍പ്പന്നം.

മലയാളി ടെക് സംരംഭകര്‍ക്ക് വന്‍ പ്രചോദനമായി പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭമായ 'ഒറാവ്‌കോ' എയ്ഞ്ചല്‍ നിക്ഷേപം സ്വന്തമാക്കി. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ കീഴില്‍ ബംഗളുരു ആസ്ഥാനമായി 2022ല്‍ മലയാളി ചെറുപ്പക്കാരായ അനസ് സെയ്ദ്മുഹമ്മദ്, രാജീവ് രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കമ്പനി ആരംഭിച്ചത്. 

റീട്ടെയില്‍ മേഖലയിലെ ബില്ലിംഗ് സംവിധാനത്തെ അടിമുടി പരിഷ്‌കരിക്കുന്നതും, ഉപഭോക്താക്കള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ സ്വയം ബില്ലിംഗ് നടത്തി സെല്‍ഫ് ചെക്കൗട്ട് സാധ്യമാക്കുന്നതുമായ എ.ഐ  അധിഷ്ടിത സോഫ്റ്റ് വെയറാണ് ഒറാവ്‌കോയുടെ പ്രധാന ഉല്‍പ്പന്നം. ആഗോളതലത്തില്‍ റീട്ടെയില്‍ ബ്രാന്‍ഡുകള്‍ ഓട്ടോമേഷനിലേക്കും മികച്ച ഉപഭോക്തൃ അനുഭവത്തിലേക്കും അതിവേഗം മാറുന്ന സാഹചര്യത്തില്‍ വലിയ വിപണി സാധ്യതയുള്ള ഈ സംവിധാനത്തിന് പുറമെ, 'ഒറിയ' എന്ന പേരില്‍ കമ്പനി വികസിപ്പിച്ച എ.ഐ അധിഷ്ഠിത ആശയവിനിമയ സോഫ്റ്റ് വെയറിനും വിപണിയില്‍ വലിയ ആവശ്യക്കാരുണ്ട്.

അഞ്ച് വര്‍ഷത്തില്‍ താഴെമാത്രം പ്രായമുള്ള തങ്ങളുടെ സംരംഭത്തിന് ലഭിച്ച ഈ എയ്ഞ്ചല്‍ നിക്ഷേപം മലയാളി ടെക് സംരംഭകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും, ഈ മൂലധന ലഭ്യതയിലൂടെ ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ക്ക് പുറമെ ജി.സി.സി. രാജ്യങ്ങളിലേയ്ക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും സ്ഥാപകര്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. 

നിലവില്‍ ബംഗലുരുവിന് പുറമെ പാലക്കാട്ടും ഓഫീസുള്ള ഒറാവ്‌കോയെ, സോഫ്റ്റ്‌വെയര്‍ ഒരു ഉല്‍പ്പന്നം എന്നതിലുപരി മികച്ചൊരു സേവനമായി  കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അനസ് സെയ്ദ്മുഹമ്മദും രാജീവ് രാധാകൃഷ്ണനും കൂട്ടിച്ചേര്‍ത്തു.

Summary : Malayali tech entrepreneurs, leading startup 'Oravco' has secured angel investment. The company was started in 2022 by young Malayali entrepreneurs Anas Syedmuhammed and Rajeev Radhakrishnan, headquartered in Bengaluru, under Startup India. Oravco's flagship product is AI-based software that radically revolutionizes the billing system in the retail sector, enabling customers to self-bill and self-checkout without having to stand in queues.

The founders stated in a press release that this angel investment received by their venture, which is less than five years old, will give more confidence to Malayali tech entrepreneurs, and that with this capital availability, the company aims to expand its operations to GCC countries in addition to the metro cities of India.



Comments

    Leave a Comment