എൽ ജി (LG) ഗൃഹോപകരണ ഉൽപ്പന്ന നിര വിപുലീകരിച്ചു.

LG expanded its home appliance product line.

താങ്ങാനാവുന്ന വില മുതൽ പ്രീമിയം വിഭാഗം വരെ വ്യാപിക്കുന്ന പുതിയ ഉൽപ്പന്നനിരയിലൂടെ വിശ്വസനീയ സാങ്കേതികവിദ്യ കൂടുതൽ ഇന്ത്യൻ കുടുംബങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യമാണ് ഈ ഉല്പന്ന നിര വിപണിയിൽ എത്തിക്കുന്നതിലൂടെ കമ്പനി മുന്നോട്ടുവയ്ക്കുന്നത്.

എൽജി ഇലക്ട്രോണിക്സ് ഇന്ത്യ 2026-ലെ തങ്ങളുടെ വിപുലീകരിച്ച പുതിയ ഗൃഹോപകരണ ഉല്പന്ന ശ്രേണി അവതരിപ്പിച്ചു. 

‘എല്ലാ വീടുകളിലും ഉപകരണങ്ങൾ, എല്ലാ വീടുകളിലും സന്തോഷം’ എന്ന ദൗത്യത്തിന്റെ ഭാഗമായി എസൻഷ്യൽ സീരീസ് കൂടുതൽ വിപുലീകരിച്ചതോടെ പുതിയ റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, മൈക്രോവേവ് ഓവനുകൾ, ഡിഷ് വാഷറുകൾ, വാട്ടർ പ്യൂരിഫയറുകൾ തുടങ്ങിയവ വിവിധ ശേഷികളിലും ഡിസൈനുകളിലും വിപണിയിലെത്തി. സ്മാർട്ട് ഇൻവെർട്ടർ കംപ്രസർ, കൺവെർട്ടിബിൾ കൂളിംഗ്, എഐ അടിസ്ഥാനമാക്കിയ വാഷിംഗ് ടെക്നോളജി, എയർ ഫ്രൈ സംവിധാനമുള്ള മൈക്രോവേവ് ഓവനുകൾ, ട്രൂ സ്റ്റീം ഡിഷ് വാഷർ തുടങ്ങിയ നിരവധി ആധുനിക സവിശേഷതകളാണ് പുതിയ ശ്രേണിയുടെ പ്രധാന ആകർഷണം. 

താങ്ങാനാവുന്ന വില മുതൽ പ്രീമിയം വിഭാഗം വരെ വ്യാപിക്കുന്ന പുതിയ ഉൽപ്പന്നനിരയിലൂടെ വിശ്വസനീയ സാങ്കേതികവിദ്യ കൂടുതൽ ഇന്ത്യൻ കുടുംബങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യമാണ് ഈ ഉല്പന്ന നിര വിപണിയിൽ എത്തിക്കുന്നതിലൂടെ  കമ്പനി മുന്നോട്ടുവയ്ക്കുന്നത്.
എൽ ജി ക്കു ഇന്ത്യ തന്ത്രപ്രധാന വളർച്ചാ വിപണിയാണെന്നും ഇവിടത്തെ ഉപഭോക്താക്കളുടെ ജീവിതശൈലിയോട് ചേർന്ന അർഥപൂർണമായ സാങ്കേതികവിദ്യ എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും കമ്പനി മാനേജിംഗ് ഡയറക്ടർ ഹോങ് ജു ജിയോൺ വ്യക്തമാക്കി.

‘മേക്ക് ഇന്ത്യ ഗ്ലോബൽ’ പദ്ധതിയുടെ ഭാഗമായി എസൻഷ്യൽ സീരീസിൻറെ കയറ്റുമതി 2026 ആദ്യ പാദത്തിൽ ആരംഭിച്ച കമ്പനി ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ 22 രാജ്യങ്ങളിലേക്ക് റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ എന്നിവ കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഗൃഹോപകരണ ശ്രേണി രാജ്യത്തെ എൽജി ബ്രാൻഡ് സ്റ്റോറുകളിലും പ്രമുഖ മൾട്ടി-ബ്രാൻഡ് റീട്ടെയിൽ ശൃംഖലകളിലും പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

Comments

    Leave a Comment