208നെതിരെ 215 വോട്ടിനാണ് പ്രമേയം പാസായത്.
വാഷിങ്ടൺ: യുദ്ധത്തിനെതിരെ അമേരിക്കൻ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി. വാർ പവേഴ്സ് റെസല്യൂഷൻ പ്രമേയമാണ് പാസാക്കിയത്. ഇറാനെതിരായ യുദ്ധനടപടികൾക്ക് നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രമേയയം പാസാക്കിയത് കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് സഭയുടെ നിർദേശം.
പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങൾക്ക് പരിധി വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുകയാണ്. നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തപ്പോൾ 208നെതിരെ 215 വോട്ടിനാണ് പ്രമേയം പാസായത്. പ്രമേയം ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വെക്കും. പ്രമേയം പാസായാൽ ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകും.


.jpeg)









Comments