ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ടുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്

 ICICI Prudential Life launches Dividend Leaders 50 Index Fund

യൂലിപ് വിഭാഗത്തില്‍പ്പെട്ട ഈ പദ്ധതി നിക്ഷേപകര്‍ക്ക് സുതാര്യമായ രീതിയില്‍ അച്ചടക്കത്തോടു കൂടി ഓഹരി വിപണിയില്‍ പങ്കാളികളാകാനുള്ള അവസരമാണ് നല്‍കുന്നത്.

കൊച്ചി:  സുസ്ഥിരമായി ലാഭവിഹിതം നല്‍കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. 

യൂലിപ് വിഭാഗത്തില്‍പ്പെട്ട ഈ പദ്ധതി നിക്ഷേപകര്‍ക്ക് സുതാര്യമായ രീതിയില്‍ അച്ചടക്കത്തോടു കൂടി ഓഹരി വിപണിയില്‍ പങ്കാളികളാകാനുള്ള അവസരമാണ് നല്‍കുന്നതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ മനീഷ് കുമാര്‍ പറഞ്ഞു. 

ബിഎസ്സി 500 ഡിവിഡന്‍റ് ലീഡേഴ്സ് 50 സൂചികയാവും ഫണ്ട് പിന്തുടരുക.  കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 33.63 ശതമാനവും അഞ്ചു വര്‍ഷങ്ങളില്‍ 30.96 ശതമാനവും 10 വര്‍ഷങ്ങളില്‍ 20.40 ശതമാനവും നേട്ടമാണ് ഈ സൂചിക നല്‍കിയിട്ടുള്ളതെന്ന് 2026 ജനുവരി 30-ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Summary :   ICICI Prudential Life launches Dividend Leaders 50 Index Fund.This ULIP scheme offers investors the opportunity to participate in the stock market in a transparent and disciplined manner.


Comments

    Leave a Comment