20 ദിവസം - 20 പുതിയ ഷോറൂമുകള്‍ ; വിപുലീകരണ പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്

20 New showrooms in 20 days : Major Expansion Plan by Malabar Gold & Diamonds.

ഇന്ത്യയില്‍ 1,580 കോടി രൂപയുടെ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു. 725 ലധികം പുതിയ തൊഴില്‍ അവസരങ്ങള്‍. ആഗോള തലത്തില്‍ ഇന്ത്യയുടെ ഉയര്‍ച്ചയ്ക്ക് കരുത്തു പകരുന്നത് ജനങ്ങളുടെ ആത്മവിശ്വാസവും അഭിലാഷങ്ങളും സംരംഭകത്വ മനോഭാവവുമാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ റെസ്പോണ്‍സിബിള്‍ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്ത്യയില്‍ 20 ദിവസത്തിനുള്ളില്‍ 20 ഷോറൂമുകള്‍ ആരംഭിച്ചുകൊണ്ട് വന്‍ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചു. 

20 പുതിയ ഷോറൂമുകള്‍ കൂടി ആരംഭിക്കുന്നതോടെ 14 രാജ്യങ്ങളിലായി മലബാര്‍ ഗോള്‍ഡ് & ഡയണ്ട്സിന്‍റെ ആകെ ഷോറൂമുകളുടെ എണ്ണം 445 ആയി ഉയരും. ഇന്ത്യയിലുടനീളം 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ ജ്വല്ലറി മേഖലയില്‍ നടക്കുന്ന ഏറ്റവും വേഗത്തിലുള്ളതും അസാധാരണവുമായ ഈ വിപുലീകരണ പദ്ധതിക്ക് 1580 കോടിയോളം രൂപയാണ് മുതല്‍ മുടക്കുന്നത്. ഇതിലൂടെ 725 ലധികം തൊഴില്‍ അവസരങ്ങള്‍  സൃഷ്ടിക്കപ്പെടും. 

ഝാന്‍സി, കല്ലാകുറിച്ചി, ഗ്വാളിയോര്‍, ചിറ്റൂര്‍, ഹല്‍ദ്വാനി, തേനി, ജാംനഗര്‍, റാഞ്ചി, കൊല്‍ക്കത്ത വി ഐ  പി റോഡ,് അലിഗഡ്, കെ ആര്‍ പുരം (ബെംഗളൂരു), വിശാഖപട്ടണത്തിലെ ഇനോര്‍ബിറ്റ് മാള്‍, കാഞ്ച്രപാര, സെറാംപൂര്‍, ഹുബ്ലിയിലെ ഗോകുല്‍ റോഡ്, മണിനഗര്‍, ഗുരുഗ്രാം സെക്ടര്‍ 14, ഹൈദരാബാദിലെ ജൂബിലി ഹില്‍സ്  സംഗറെഡ്ഡി, ഗുവാഹത്തി എന്നിവിടങ്ങളിലാണ് വിപുലീകരണ പദ്ധതിയുടെ ഭാഗമായി പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്. വളര്‍ന്നു വരുന്ന ആഭരണ വിപണികളില്‍ ഇത് ബ്രാന്‍ഡിന്‍റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

അടുത്തിടെ ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് വിജയത്തെത്തുടര്‍ന്നുള്ള ദേശീയ അഭിമാനത്തിന്‍റെ നിമിഷത്തിലാണ് 20 ദിവസത്തിനുള്ളില്‍ 20 ഷോറൂമുകള്‍ ആരംഭിച്ചുകൊണ്ട് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അവരുടെ വളര്‍ച്ചാ പാതയില്‍ മറ്റൊരു നാഴികക്കല്ല് സൃഷ്ടിക്കുന്നത്. ആഗ്രഹങ്ങളും ആത്മവിശ്വാസവും കൂട്ടായ പരിശ്രമങ്ങളും ഇന്ത്യയുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നുവെന്നതിന്‍റെ പ്രതിഫലനം കൂടിയാണിത്.

ആഗോള തലത്തില്‍ ഇന്ത്യയുടെ ഉയര്‍ച്ചയ്ക്ക് കരുത്തു പകരുന്നത് ജനങ്ങളുടെ ആത്മവിശ്വാസവും അഭിലാഷങ്ങളും സംരംഭകത്വ മനോഭാവവുമാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. څ20 ദിവസത്തിനുള്ളില്‍ 20 ഷോറൂമുകള്‍ ആരംഭിക്കാനുള്ള തീരുമാനം രാജ്യത്തിന്‍റെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളിലുള്ള ഞങ്ങളുടെ ശക്തമായ വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.  അതോടൊപ്പം തന്നെ ലോകോത്തര നിലവാരത്തിലുള്ള റീട്ടെയില്‍ ജ്വല്ലറി അനുഭവങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കും ഇത് അടിവരയിടുന്നു. വിശ്വാസവും മൂല്യങ്ങളും വ്യക്തമായ കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഉപഭോക്താക്കളിലും ജീവനക്കാരിലും ഞങ്ങള്‍ സേവിക്കുന്ന സമൂഹത്തിലും മികച്ച സ്വാധീനം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് ഞങ്ങളെ നയിക്കുന്നത്چ അദ്ദേഹം പറഞ്ഞു.

1993 ല്‍ മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചത് മുതല്‍ ഇ എസ് ജി (പരിസ്ഥിതി, സാമൂഹികം, ഭരണം) പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയാണ്  പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പിന്‍റെ അന്തിമ വാര്‍ഷിക ലാഭത്തിന്‍റെ 5 ശതമാനം ഷോറൂമുകളുടെ പ്രവര്‍ത്തന പരിധിയിലെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്നുണ്ട്. വിശപ്പ് രഹിത ലോകം, സ്ത്രീ ശാക്തീകരണം, ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം, തുടങ്ങിയ മേഖലകളിലാണ് മലബാര്‍ ഗ്രൂപ്പ് പ്രധാനമായും സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

Summary  Malabar Gold & Diamonds, the world's largest responsible jewellery group, has announced a major expansion plan in India, opening 20 showrooms in 20 days. The investment is around Rs 1580 crore. This will create more than 725 job opportunities. With the opening of 20 new showrooms, the total number of Malabar Gold & Diamonds showrooms will increase to 445 across 14 countries.



Comments

    Leave a Comment