113 ഔട്ട് ഡോർ യൂണിറ്റുകൾ ഉൾപ്പെടുന്ന 1,590 ഹോഴ്സ് പവർ ശേഷിയുള്ള ഒരു വേരിയബിൾ റഫ്രിജറൻറ് ഫ്ലോ (വിആർഎഫ്) എയർ കണ്ടീഷനിംഗ് സിസ്റ്റമാണിത്.
കൊച്ചി: എൽജി ഇലക്ട്രോണിക്സിൻറെ ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടഷനിംഗ് (എച്ച് വി എ സി) സൊല്യൂഷനുകൾ പുതുതായി നിർമ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് സമുച്ചയമായ സേവാ തീർത്ഥിൽ സജ്ജീകരിച്ചു.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു എച്ച് വി എസി സംവിധാനം ഇതുപോലൊരു ഓഫീസിൽ സ്ഥാപിക്കുന്നത്. 113 ഔട്ട് ഡോർ യൂണിറ്റുകൾ ഉൾപ്പെടുന്ന 1,590 ഹോഴ്സ് പവർ ശേഷിയുള്ള ഒരു വേരിയബിൾ റഫ്രിജറൻറ് ഫ്ലോ (വിആർഎഫ്) എയർ കണ്ടീഷനിംഗ് സിസ്റ്റമാണിത്.
കമ്പനിയുടെ പൂനെ നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് ഈ സംവിധാനം വിതരണം ചെയ്തത്. ഇന്ത്യൻ സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വിആർഎഫ് സംവിധാനങ്ങൾ ആഭ്യന്തര ഉല്പന്ന പരിശോധനാ മാനദണ്ഡങ്ങൾ അനുസരിച്ച് 39 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ പോലും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാനാകും വിധത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ ഏത് കഠിനമായ കാലാവസ്ഥയിലും മികച്ച പ്രകടനം ഉറപ്പാക്കുന്നു. കൂടാതെ, എസി സ്‍മാർട്ട് 5 ഇൻറലിജൻറ് കൺട്രോൾ പ്ലാറ്റ്‌ഫോം ഉൾപ്പെടുത്തിയതിലൂടെ തത്സമയ നിരീക്ഷണവും കേന്ദ്രീകൃത നിയന്ത്രണവും സാധ്യമാകും.
പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരമായ സേവാ തീർത്ഥിന് വിആർഎഫ് സംസംഭാവന നൽകനായതിൽ അഭിമാനിക്കുന്നുവെന്നും കമ്പനി മാനേജിംഗ് ഡയറക്ടറും ചീഫ് സെയിൽസ് ആൻറ് മാർക്കറ്റിംഗ് ഓഫീസറുമായ ഹോങ് ജു ജിയോൺ പറഞ്ഞു.
Summary : LG Electronics' Heating, Ventilation and Air Conditioning (HVAC) solutions have been installed at the newly constructed Prime Minister's Office Complex, Sewa Tirth. It is a variable refrigerant flow (VRF) air conditioning system with a capacity of 1,590 horsepower, comprising 113 outdoor units.












Comments