കോലാപ്പുരി ചെരിപ്പുമായി പ്രാദ. വില 83000 രൂപ

Prada with Kolhapuri sandals. Price 83000 rupees

പ്രാദയ്ക്ക് ലോകമെമ്പാടുമുള്ള കടകൾവഴിയും ഓൺലൈനായുമാണ് ഈ 'ലിമിറ്റഡ് എഡിഷൻ' ചെരിപ്പിന്റെ വിൽപ്പന.

ലണ്ടൻ: ഇറ്റാലിയൻ ആഡംബര ബ്രാൻഡായ പ്രാദ ഇന്ത്യയിലെ പരമ്പരാഗത കോലാപ്പുരി ചെരിപ്പുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് പുത്തൻ ചെരിപ്പിറക്കി. ഒരു ജോഡിക്ക് ഏകദേശം 83,000 രൂപയാണ് ( 750 യൂറോ) വില. പരമ്പരാഗത നിർമാണവിദ്യയുെടയും സമകാലിക രൂപകല്പനയുെടയും മുന്തിയ നിർമാണവസ്തുക്കളുടെയും സമന്വയമാണ് തങ്ങളുടെ ഈ ചെരിപ്പെന്ന് പ്രാദ

പരമ്പരാഗതമായി കോലാപ്പുരി ചെരിപ്പുണ്ടാക്കുന്ന മഹാരാഷ്ട്രയിലെയും കർണാടകത്തിലെയും കൈത്തൊഴിലുകാരുമായി സഹകരിച്ചാണ് പ്രാദ 'ലിമിറ്റഡ് എഡിഷൻ' ചെരിപ്പുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയുടെയോ കോലാപ്പുരി ചെരിപ്പിന്റെയോ പേരു പരാമർശിക്കാതെ അതേപോലുള്ള ചെരിപ്പ് അവതരിപ്പിച്ചതിന് സാംസ്‌കാരിക അപഹരണത്തിന്റെ പേരിൽ പ്രാദ വ്യാപകവിമർശനം നേരിട്ടിരുന്നു

മഹാരാഷ്ട്രയിലെ കോലാപ്പുരി ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന, തുകലും പ്രകൃതിദത്തചായങ്ങളും ഉപയോഗിച്ച് കൈകൊണ്ടു തുന്നിയെടുക്കുന്ന ഈ ചെരിപ്പിന്റെ ചരിത്രം 12-ാം നൂറ്റാണ്ടിൽ നിന്ന് തുടങ്ങുന്നു. ഈ ചെരിപ്പ് ചൂടുകാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. 2019-ൽ കേന്ദ്രസർക്കാർ ഭൗമസൂചികാപദവി നൽകിയ ഈ ചെരുപ്പിന്  ഇന്ത്യയിൽ 5000 രൂപയിൽ താഴെ മാത്രമാണ്  ഒരു ജോഡിയുടെ വില.

പരമ്പരാഗത അറിവുകളുടെ സംരക്ഷണത്തിന് സഹായിക്കുകയാണ് ഉദ്ദേശ്യത്തോടെ കോലാപ്പുരി ചെരിപ്പുകളുണ്ടാക്കുന്ന 180 കൈത്തൊഴിലുകാർക്ക് ഇന്ത്യയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയും (നിഫ്റ്റ്) കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലെതർ ആൻഡ് ഫാഷൻ ടെക്‌നോളജിയുമായിച്ചേർന്ന് പ്രാദ പരിശീലനപരിപാടി  പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രാദയ്ക്ക് ലോകമെമ്പാടുമുള്ള 40 കടകൾവഴിയും ഓൺലൈനായുമാണ് ഈ 'ലിമിറ്റഡ് എഡിഷൻ' ചെരിപ്പിന്റെ വിൽപ്പന.

Content  : Prada released a luxury version of Kolhapuri sandals priced at approximately 83,000 INR., Collaboration with Maharashtra and  Karnataka artisans. Prada is selling these 'limited edition' sandals through 40 stores around the world and online. The Central Government granted Geographical Indication status in 2019 for this sandal



Comments

    Leave a Comment