ഇന്ന് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസം.

Today is the last day to file income tax return.

ജൂലൈ 31 ന് ശേഷം ഫയൽ ചെയ്യുന്ന വൈകിയുള്ള റിട്ടേണുകൾക്ക് പിഴ നൽകേണ്ടി വരും.

ഇന്നാണ് പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസം.

ജൂലൈ 31 ന് ശേഷം ഫയൽ ചെയ്യുന്ന വൈകിയുള്ള റിട്ടേണുകൾക്ക്  പിഴ നൽകേണ്ടി വരും. കൂടാതെ വൈകിയ ഐടിആർ ഫയൽ ചെയ്യുമ്പോൾ ചില ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നതുമാണ്. 

നികുതി റിട്ടേൺ ഫയൽ എളുപ്പത്തിൽ എങ്ങനെ ഫയൽ ചെയ്യാം 


ആവശ്യമായ രേഖകൾ

ആവശ്യമായ എല്ലാ രേഖയും തയ്യാറാകുക എന്നുള്ളതാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള ആദ്യ ഘട്ടം.

ഫോം 16 -  ശമ്പള വരുമാനമുള്ള ഒരു വ്യക്തി അവരുടെ തൊഴിലുടമയിൽ നിന്ന് ശേഖരിക്കണം

ഫോം 16 എ - ബാങ്കുകൾ, കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ, നിക്ഷേപം നടത്തിയിട്ടുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ശേഖരിക്കണം.

കൂടാതെ, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ, എന്നിവയിൽ നിന്ന് വരുമാനം നേടിയിട്ടുണ്ടെങ്കിൽ ബാങ്കുകളിൽ നിന്ന് സർട്ടിഫിക്കറ്റുകളും സ്റ്റോക്ക് ബ്രോക്കർമാരിൽ നിന്നും മ്യൂച്വൽ ഫണ്ടുകളിൽ നിന്നും മൂലധന നേട്ട പ്രസ്താവനകളും ശേഖരിക്കണം.

ഐടിആർ  ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമം

ആദായ നികുതി ഫയൽ ചെയ്യുന്നതിനായി ഒരു വ്യക്തിക്ക് ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം. 

അക്കൗണ്ടിൽ ലോഗിൻ ചെയ്യുക 

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുക എന്ന ഓപ്‌ഷനിൽ അമർത്തുക. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ  സഹായം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ഹെൽപ്പ് ഡെസ്‌ക് ഏജന്റിനെ ബന്ധപ്പെടാവുന്നതാണ്. ഈ സഹായം തികച്ചും സൗജന്യമാണ്.

ഐടിആർ പരിശോധന

ഐടിആർ ഫയൽ ചെയ്തുകഴിഞ്ഞാൽ, ആദായ നികുതി റിട്ടേൺ പരിശോധിക്കാൻ സൗകര്യമുണ്ട്. ഐടിആർ പരിശോധിക്കാൻ അഞ്ച്  ഇലക്ട്രോണിക് രീതികളും ഒരു  ഫിസിക്കൽ രീതിയുമുൾപ്പടെ ആറ് വഴികളുണ്ട്.

ഐടിആർ ഫയൽ ചെയ്ത് പരിശോധിച്ച് കഴിഞ്ഞാൽ, ആദായനികുതി വകുപ്പ് ഐടിആർ പ്രോസസ്സിംഗിനായി ഏറ്റെടുക്കുകയും ഒരു എസ്എംഎസും ഇമെയിലും അയയ്ക്കുകയും ചെയ്യും.

Comments

    Leave a Comment