പുതിയതായി ലഭിച്ച നിക്ഷേപം നിർമ്മാണ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ഗവേഷണ-വികസന പ്രവർത്തനങ്ങളുടെ ശക്തിപ്പെടുത്തൽ, ഉൽപ്പന്ന എഞ്ചിനീയറിങ് ശേഷി വർധിപ്പിക്കൽ, ഓട്ടോമേഷനും സാങ്കേതികവിദ്യാ ഏകീകരണവും വേഗത്തിലാക്കൽ എന്നിവയ്ക്കായി വിനിയോഗിക്കുമെന്ന് കമ്പനി
ടിയ കണക്ടേഴ്സ് സ്റ്റാർട്ടപ്പ് സീരീസ്-എ നിക്ഷേപ സമാഹരണത്തിൽ 77 കോടി നേടി
ടിയ കണക്ടേഴ്സിൻറെ സി.ഇ.ഒയും സഹസ്ഥാപകനുമായ അജിത് ശശിധരൻ, സഹസ്ഥാപകൻ ആയ പുനീത് ശ്രീധർ ജോഷിപ്രതിരോധം, വ്യോമയാനം, ഇലക്ട്രിക് വാഹനങ്ങൾ, വ്യാവസായിക മേഖലകൾ എന്നിവയ്ക്കായി ഉയർന്ന നിലവാരത്തിലുള്ള കണക്ടിവിറ്റി, ഇൻറർകണക്ഷൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ടിയ കണക്ടേഴ്സ് (Tiea Connectors) സീരീസ്-എ ഫണ്ടിംഗ് റൗണ്ടിൽ 77 കോടി രൂപ സമാഹരിച്ചു.
ഐവിക്യാപ് വെഞ്ച്വേഴ്സിൻറെ നേതൃത്വത്തിൽ നടന്ന നിക്ഷേപ സമാഹരണത്തിൽ ജാംവാണ്ട് വെഞ്ച്വേഴ്സ്, 8X വെഞ്ച്വേഴ്സ്, തിരഞ്ഞെടുത്ത എച്ച്.എൻ.ഐ. ഏയ്ഞ്ചൽ നിക്ഷേപകരും പങ്കാളികളായി. പുതിയതായി ലഭിച്ച നിക്ഷേപം നിർമ്മാണ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ഗവേഷണ-വികസന പ്രവർത്തനങ്ങളുടെ ശക്തിപ്പെടുത്തൽ, ഉൽപ്പന്ന എഞ്ചിനീയറിങ് ശേഷി വർധിപ്പിക്കൽ, ഓട്ടോമേഷനും സാങ്കേതികവിദ്യാ ഏകീകരണവും വേഗത്തിലാക്കൽ എന്നിവയ്ക്കായി വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. ഇലക്ട്രിക് മൊബിലിറ്റി, എയ്റോസ്പേസ്, പ്രതിരോധം, ഏവിയോണിക്സ് തുടങ്ങിയ അതിവേഗ വളർച്ചയുള്ള മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിക്കാനും ഈ നിക്ഷേപം സഹായകമാകും.
ഈ നിക്ഷേപം കമ്പനിയുടെ വളർച്ചാ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ടിയ കണക്ടേഴ്സിൻറെ സി.ഇ.ഒയും സഹസ്ഥാപകനുമായ അജിത് ശശിധരൻ പറഞ്ഞു. ഉൽപ്പാദന ശേഷിയും നവീകരണ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തി ആഗോള വിപണികളിലെ സാന്നിധ്യം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക മികവും കൃത്യതയാർന്ന എൻജിനീയറിങ് ശേഷിയും കൊണ്ട് ടിയ കണക്ടേഴ്സ് പ്രതിരോധ, വ്യോമയാന, ഇലക്ട്രിക് മൊബിലിറ്റി മേഖലകളിൽ ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ടെന്നും ഇന്ത്യയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള സാങ്കേതിക വിദ്യാധിഷ്ഠിത നിർമ്മാണ കമ്പനിയായി വളരാനുള്ള ശേഷി കമ്പനിക്കുണ്ടെന്നും ഐവിക്യാപ് വെഞ്ച്വേഴ്സ് പങ്കാളിയായ വിക്രം ഗുപ്തയും അഭിപ്രായപ്പെട്ടു.
Summary : Tiea Connectors, a technology-driven manufacturer of interconnect and contact solutions, has raised Rs 77 crore in a Series A funding round led by IvyCap Ventures. The fresh capital will be used to expand Tiea Connectors’ manufacturing infrastructure, enhance its R&D and product engineering capabilities, accelerate automation and technology integration, and scale operations across high-growth sectors such as electric mobility, aerospace, defence, avionics, and emerging technology applications in India and abroad.












Comments