ഇന്ത്യയിൽ 20-ലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് എച്ച്. പി

HP launches over 20 new products in India

ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന എച്ച്. പി ഓമ്നിപാഡ്‌ 12 ടാബ്ലറ്റും ലോകത്തിലെ ആദ്യ എഐ കീബോർഡ് പി.സി ആയ എച്ച്. പി എലീറ്റ് ബോർഡ് ജി 1എ നെക്സ്റ്റ് ജെൻ എ ഐ പി സി -യും പ്രഖ്യാപനത്തിലെ പ്രധാന ആകർഷണങ്ങളാണ്.

വ്യക്തിഗത കംപ്യൂട്ടറുകള്‍, പ്രിന്റ്, വർക്ക്ഫോഴ്‌സ് സൊല്യൂഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഇരുപതിലധികം പുതിയ ഉല്‍പ്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും വിശാലമായ ശ്രേണി എച്ച്പി  ഇന്ത്യ പുറത്തിറക്കി. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ചെറുകിട സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായാണ് പുതിയ ശ്രേണി പുറത്തിറക്കിയത്.

ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന എച്ച്. പി ഓമ്നിപാഡ്‌ 12 ടാബ്ലറ്റും ലോകത്തിലെ ആദ്യ എഐ കീബോർഡ് പി.സി ആയ എച്ച്. പി  എലീറ്റ് ബോർഡ് ജി 1എ നെക്സ്റ്റ് ജെൻ എ ഐ  പി സി -യും പ്രഖ്യാപനത്തിലെ പ്രധാന ആകർഷണങ്ങളാണ്.എച്ച്. പി എലീറ്റ്ബുക്ക് എക്സ് ജി2, എലീറ്റ്ബുക്ക് 8 ജി2, പ്രോബുക് 4 ജി2, ഓമ്നിബുക്ക് അൾട്രാ 14, ഓമ്നിബുക്ക് എക്സ് 14, ഓമ്നിബുക്ക് 5, ഓമ്നിബുക്ക് 3 തുടങ്ങിയ പുതിയ എഐ പി.സി മോഡലുകളും കമ്പനി അവതരിപ്പിച്ചു.

എച്ച്. പി ഐ ക്യു, എച്ച്. പി നിയർസെൻസ് , എ ഐ  ഒപ്ടിമൈസ് പ്രിന്റ് ഫോർമാറ്റിങ്  തുടങ്ങിയ എഐ സവിശേഷതകൾ, ഡോക്യുമെന്റ് അനാലിസിസ്, മീറ്റിംഗ് നോട്ടുകൾ, വേഗത്തിലുള്ള കണക്റ്റിവിറ്റി, മെച്ചപ്പെട്ട പ്രിന്റിംഗ് അനുഭവം എന്നിവ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

ജൂൺ 2026 മുതൽ എച്ച്. പി ഓമ്നിപാഡ്‌ 48,999 രൂപ  മുതൽ ലഭ്യമാകും. എച്ച്. പി  എലീറ്റ് ബോർഡ് ജി 1എ -യുടെ ആരംഭ വില 1,35,714 രൂപയാണ് . ഓമ്നിബുക്ക് അൾട്രാ  14-ന്റെ വില 1.89,999 രൂപ മുതൽ ആരംഭിക്കും. എച്ച്. പി വേൾഡ്, എച്ച്. പി ഓൺലൈൻ സ്റ്റോർ, ആമസോൺ, റിലയൻസ്, തെരെഞ്ഞെടുക്കപ്പെട്ട എച്ച്. പി കൊമേർഷ്യൽ റീസെല്ലെർമാർ മുഖേന ലഭ്യമാകും.

Summary : HP India has launched a wide range of over twenty new products and solutions spanning personal computers, print and workforce solutions. The new range has been launched to cater to the needs of students, professionals, small businesses and corporates. The key highlights of the announcement include the HP OmniPad 12 tablet, which is being launched for the first time in India, and the HP EliteBook G1A Next Gen AI PC, the world's first AI keyboard PC.


Comments

    Leave a Comment